കോഴിക്കോട്: കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ആശുപത്രി നിര്‍മിച്ച ഡോക്യുമെന്ററിയില്‍ കശ്മീരില്ലാത്ത ഭൂപടം ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസെടുത്തത്.
ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ എലത്തൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് .
മാനേജ്‌മെന്റിനും ഡോക്യുമെന്ററിയില്‍ അഭിനയിച്ച ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തതെന്നാണ് വിവരം. ഡോക്യുമെന്ററിയില്‍ ഇന്ത്യയുടെ തലഭാഗത്തുള്ള കശ്മീരില്ലാതെയാണ്ചിത്രീകരിച്ചതെന്നാണ് ആരോപണം.
ഡോക്യുമെന്ററി പ്രചരിച്ചതിന് പിന്നാലെ ഹിന്ദു ഐക്യവേദി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഡോക്യുമെന്ററി പ്രചരിപ്പിക്കരുതെന്ന് കാണിച്ച് മേയ്ത്ര ആശുപത്രി കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
മേയ്ത്ര ഹോസ്പിറ്റലുമായി ബന്ധപ്പെട്ടതാണെന്ന രീതിയില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ വീഡിയോയുമായി മേയ്ത്രയ്ക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് മേയ്ത്രയുടെ ഔദ്യോഗിക പേജിലൂടെയുള്ള പ്രതികരണം. ദയവായി ഈ വീഡിയോ അവഗണിക്കുകയും ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും അറിയിപ്പുണ്ട്.
Content Highlight: Map without Kashmir; Case filed against Kozhikode Maitra Hospital on complaint of Hindu Aikya Vedi