സുക്മ: കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ നടത്തിയ അക്രമണത്തില്‍ ഗ്രാമീണരെ കവചമാക്കിയതായി സി.ആര്‍.പി.എഫ്. ഇതിനാല്‍ തിരിച്ചടിക്കാനായില്ലെന്നും സി.ആര്‍.പി.എഫ്. സംഭവത്തില്‍ 18 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് കൊല്ലപെട്ടിരുന്നത്. ആറ് മാവോയിസ്റ്റുകളും കൊല്ലപെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്
റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ സുക്മ ജില്ലയിലെ വന പ്രദേശത്താണ് കഴിഞ്ഞ ദിവസം അക്രമം ഉണ്ടായിരുന്നത്. 2008ല്‍ ഇവിടെ നിന്നും പത്ത് കിലോമീറ്റര്‍ ദൂരത്തായി 76ഓളം ജവാന്‍മാര്‍ മാവോയിസ്റ്റ് അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് രാജ്യത്ത് ഇരുപതോളം സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നാണ്. ഇന്ത്യയില്‍ ഇടത് തീവ്രവാദം കുറഞ്ഞതായി കഴിഞ്ഞ ദിവസം കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അവകാശപെട്ടിരുന്നു.
നിലവില്‍ മാവോയിസ്റ്റുകള്‍ സര്‍ക്കാറിന് തുടരെ പ്രഹരം ഏല്‍പിക്കുന്ന സംഭവ വികാസങ്ങളാണ് ഛത്തീസ്ഗഢില്‍ നടക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ മൂന്നാം തവണയും അധികാരമേറ്റിരുന്ന മുഖ്യമന്ത്രി രമണ്‍ സിംങ് സംസ്ഥാനത്ത് നിന്ന് മാവോയിസ്റ്റുകളെ പിഴുതെറിയുമെന്നാണ് അവകാശപെട്ടിരുന്നത്. പക്ഷെ ഇതിന് വിരുദ്ധമായി സംസ്ഥാനത്ത് മാവോവാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍ക്കിടയിലായി 22ഓളം ഉദ്യോഗസ്ഥരും സിവിലിയന്‍സുമാണ് കൊല്ലപ്പെട്ടിരുന്നത്.