| Wednesday, 8th October 2025, 10:58 pm

എന്റെ ലുക്ക് കാരണം 'ബോളിവുഡിൽ അവസരം നോക്കുന്നതല്ലേ നല്ലത്' എന്ന് പലരും ചോദിച്ചിട്ടുണ്ട്: സുദേവ് നായർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാങ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ചനടനാണ് സുദേവ് നായർ. പിന്നീട് മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ മികച്ച സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്റെ ലുക്കും ശബ്ദവുമാണ് നടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

‘സിനിമാമോഹം കൂടിയതോടെ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന് അഭിനയ ത്തിൽ ബിരുദാനന്തര ബിരുദം നേടി. കോഴ്‌സ് പൂർത്തിയാക്കി അവസരം തേടി നേരെ കൊച്ചിയിലെത്തി പല സംവിധായകരെയും കണ്ടു.

എന്നാൽ, ‘ബോളിവുഡിൽ അവസരം നോക്കുന്നതല്ലേ നല്ലത്’ എന്നായിരുന്നു ചിലരൊക്കെ സ്‌നേഹത്തോടെ ഉപദേശിച്ചത്. ‘ഈ ലുക്ക് വെച്ച് ഇവിടെ നിൽക്കാതെ ബോളിവുഡിൽ ട്രൈ ചെയ്യുന്നതാണ് ഭാവിക്ക് നല്ലത്’ എന്നായിരുന്നു സംവിധായകൻ സിദ്ദീഖ് പറഞ്ഞത്. എന്റെ ശരീരവും ലുക്കും വെച്ച് മലയാളം എളുപ്പമാകില്ലെന്ന് പലരും പറഞ്ഞതോടെ ഞാൻ തിരികെ മുംബൈക്ക് വണ്ടി കയറി,’ സുദേവ് നായർ പറഞ്ഞു.

നടൻ എന്ന നിലയിൽ തന്റെ ലുക്ക് വെർസറ്റൈലാണെന്നും അത് തനിക്ക് ഗുണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാരണത്താൽ പല വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അതുവെച്ച് കഴിയുന്നത് നേടാൻ ശ്രമിക്കുന്നുവെന്നും എല്ലാവർക്കും ഓരോ ഗുണങ്ങളുണ്ടെന്നും സുദേവ് നായർ പറയുന്നു.

തന്നെ കാണാൻ മലയാളി ലുക്കില്ല. മീശയൊക്കെ വെച്ച് കുറച്ച് കൂടി മലയാളിയാകണം എന്നൊക്കെ ഉപദേശിച്ചവരുണ്ട്. തനിക്കതിനോട് യോജിക്കാൻ കഴിഞ്ഞിട്ടില്ല. തന്റെ വ്യക്തിത്വത്തിന് അനുസരിച്ചുള്ള കഥാപാത്രം വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വേഷങ്ങൾ വന്നതോടെ നെഗറ്റീവ് ആയല്ല മറിച്ച് പോസറ്റീവായാണ് തോന്നിയതെന്നും സുദേവ് നായർ കൂട്ടിച്ചേർത്തു.

Content Highlight: Many people have asked me, ‘Wouldn’t it be better to look for opportunities in Bollywood’ because of my looks: Sudev Nair

We use cookies to give you the best possible experience. Learn more