| Thursday, 5th November 2026, 2:08 pm

ഷറഫുദ്ദീനൊഴികെ ആര്‍ക്കും ഒരു ഓറയുമില്ല, ആദ്യഭാഗത്തിന്റെ വില കളയാനുള്ള പടം; ട്രെയ്‌ലറിന് പിന്നാലെ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന് വിമര്‍ശനം

അമര്‍നാഥ് എം.

അനൗണ്‍സ്‌മെന്റ് സമയത്ത് ഹൈപ്പിന്റെ കൊടുമുടിയിലെത്തിയ ചിത്രമായിരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. അമല്‍ നീരദിന്റെ കരിയറില്‍ ഏറ്റവുമധികം ഫാന്‍ബേസുള്ള സിനിമകളിലൊന്നാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. തിയേറ്റര്‍ റിലീസ് സമയത്ത് അധികം വിജയിക്കാത്ത ചിത്രം പിന്നീട് കള്‍ട്ട് സ്റ്റാറ്റസ് സ്വന്തമാക്കി. ചിത്രത്തിന്റെ സ്പിരിച്വല്‍ സീക്വലായാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ ഒരുങ്ങുന്നത്.

സമീപകാലത്ത് ഏറ്റവും വലിയ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് സിനിമാപേജുകളില്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അമല്‍ നീരദിന്റെ സിഗ്നേച്ചര്‍ സ്റ്റൈലുണ്ടെങ്കിലും പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കാന്‍ ട്രെയ്‌ലറിന് സാധിച്ചിട്ടില്ല.

വലിയ വിമര്‍ശനമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടായിരുന്ന സ്വാഗ് രണ്ടാം ഭാഗത്തില്‍ മിസ്സാണെന്നാണ് പ്രധാന കമന്റുകള്‍. നസ്‌ലെന്‍, സൗബിന്‍, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. എന്നാല്‍ ഇക്കൂട്ടത്തില്‍ ആകെ സ്വാഗും ഓറയും തോന്നിക്കുന്നത് ഷറഫുദ്ദീന് മാത്രമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

അതിഥിവേഷത്തിലെത്തുന്ന ടൊവിനോയെ രണ്ട് ഷോട്ടില്‍ ചെറുതായി കാണിക്കുന്നുണ്ടെങ്കിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ ഈ കാമിയോക്കും സാധിച്ചിട്ടില്ലെന്നും കമന്റുകളുണ്ട്. ട്രെയ്‌ലറിന്റെ കളര്‍ ഗ്രേഡിങ്ങിനെയും ചിലര്‍ വിമര്‍ശിക്കുന്നു. ഭീഷ്മ പര്‍വ്വത്തിലെ അതേ കളര്‍ ഗ്രേഡിങ്ങാണ് ഈ ചിത്രത്തിനും പീരിയഡ് ചിത്രമായതിനാല്‍ ഭീഷ്മ പര്‍വ്വത്തില്‍ വലിയ പ്രശ്‌നം തോന്നിയില്ലെന്നും എന്നാല്‍ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിലേക്കെത്തിയപ്പോള്‍ ഈ കളര്‍ ടോണ്‍ അരോചകമായെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

ആക്ഷനും സ്റ്റൈലിനും പ്രാധാന്യമുള്ള ചിത്രമായതിനാല്‍ പ്രധാന താരങ്ങള്‍ക്ക് ആവശ്യമുള്ള സ്വാഗും ഓറയും നസ്‌ലെന്‍, സൗബിന്‍, ശ്രീനാഥ് ഭാസി എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് ഇല്ലെന്നാണ് കമന്റുകള്‍. ചന്തു സലിംകുമാര്‍ തോക്കുമായി വരുന്ന സീനില്‍ ഒരു മാസ് അപ്പീലും താരത്തിന് തോന്നിക്കുന്നില്ലെന്നും വിമര്‍ശനങ്ങളുണ്ട്.

ബ്ലാക്കിന്റെ വില ലോ ആന്‍ഡ് ഓര്‍ഡര്‍ കളഞ്ഞതുപോലെ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ വില ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ കളയുമെന്നും ചിലര്‍ പ്രവചിക്കുന്നു. ഗംഭീര പൊട്ടന്‍ഷ്യലുണ്ടായിരുന്നിട്ടും അത് കൃത്യമായി ഉപയോഗിക്കാതെ അമല്‍ നീരദ് മടിപിടിച്ച് ഇരിക്കുകയാണെന്നും വിമര്‍ശനങ്ങളുണ്ട്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി റിലീസിന് ശേഷം അമല്‍ നീരദിന് നല്‍കാന്‍ സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Many people criticizing the cast of Bachelor Party D’uex except Sharafudheen after trailer release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more