| Friday, 26th June 2020, 6:26 pm

മനു അഭിഷേക് സിംഗ്‌വിക്ക് കൊവിഡ്; ഓഫീസ് ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കുറവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ ഒമ്പത് വരെ ഹോം ഐസോലേഷനില്‍ തുടരാന്‍ സ്വിംഗ്‌വിയോട് നിര്‍ദേശിച്ചിട്ടുണ്ട്. സ്വിംഗ്‌വിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനക്ക് വിധേയരാക്കി. എല്ലാവരും നെഗറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം 23വരെ സ്വിംഗ്‌വി വീഡിയോ കോണ്‍ഫറന്‍സ് വഴി കേസുകള്‍ വാദിച്ചിരുന്നു. കൊവിഡ് ബാധിക്കുന്ന ഏറ്റവും ഒടുവിലെ രാഷ്ട്രീയക്കാരനാണ് സ്വിംഗ്‌വി.

നേരത്തെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ത്ഥായ്ക്കും ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more