| Friday, 17th April 2026, 3:08 pm

മന്തിക്കടയുടെ വിഷുപരസ്യത്തിൽ ശ്രീകൃഷ്ണൻ; സംഘപരിവാർ പ്രവർത്തകന്റെ പരാതിയിൽ ഉടമയെ അറസ്റ്റ് ചെയ്ത് പൊലിസ്

മുഹമ്മദ് നബീല്‍

ആലപ്പുഴ: മന്തിക്കടയുടെ വിഷുപരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചതിൽ കടയുടമയെ അറസ്റ്റ് ചെയ്ത് പൊലിസ്. സംഘപരിവാർ പ്രവർത്തകൻ എം.ബി ബിജുവിന്റെ പരാതിയിലാണ് പൊലിസ് നടപടി.

ആലപ്പുഴ ചേർത്തലയിലെ മെഹർ മന്തി എന്ന കടയുടെ ഉടമ അർഷാദിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഒരുവർഷം വരെ തടവുലഭിക്കാവുന്ന ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അർഷാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മനപ്പൂർവ്വമോ ദുരുദ്ദേശത്തോടെയോ പ്രകോപനത്തിന് ശ്രമിച്ചെന്നാണ് പൊലിസ് എഫ്.ഐ.ആറിൽ പറയുന്നത്.

പൊലിസ് കേസെടുത്തതോടെ ഇന്ന് നാലുമണിക്ക് റെസ്റ്റോറെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ് വിശ്വ ഹിന്ദു പരിഷത്ത്. റെസ്റ്റോറേറ്റിന് സുരക്ഷവേണമെന്നുള്ള സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ ചേർത്തല പൊലിസ് സുരക്ഷയൊരുക്കും.

തന്റെ അറിവോടെയല്ല പോസ്റ്റർ നിർമിച്ചതെന്നും സഹോദര സമുതായതിൽപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും അർഷാദ് പറഞ്ഞു

Content Highlight: Manthishop’s Vishu advertisement features Lord Krishna; Police arrest owner on complaint of Sangh Parivar activist

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more