ഏഷ്യാ കപ്പില്‍ പാകിസ്ഥാനും യു.എയും തമ്മിലുള്ള നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ മത്സരം ഒമ്പത് മണിക്കാണ് ആരംഭിക്കുന്നത്. യു.എ.ഇയുമായുള്ള മത്സരത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐ.സി.സി അംഗീകരിച്ചിരുന്നില്ല.
നേരത്തെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ ആവശ്യപ്രകാരം ഇരു ക്യാപ്റ്റന്‍മാരും ഹസ്തദാനം നല്‍കേണ്ടതില്ലെന്ന് അമ്പയറായ ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നു. ഇതോടെ പാകിസ്ഥാന്‍ ഐ.സി.സിയില്‍ മാച്ച് റഫറിയെ മാറ്റണമെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് ഫീല്‍ഡ് അമ്പയറായി എത്തിയതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്.
ഇപ്പോള്‍ ഇന്ത്യ പാകിസ്ഥാനുമായി ഹസ്തദാനം നടത്താന്‍ വിസമ്മതിച്ചത് മോശമായെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഇന്ത്യ പാകിസ്ഥാനുമായി കളിക്കരുതെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഒരിക്കല്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ കൈ കൊടുക്കാന്‍ വിസമ്മതിച്ചത് ശരിയല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഇന്ത്യ പാകിസ്ഥാനുമായി കളിക്കരുതെന്ന് ഗംഭീര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ കൈ കൊടുക്കാന്‍ വിസമ്മതിച്ചത് ശരിയല്ലെന്ന് ഞാന്‍ കരുതുന്നു.
പത്രസമ്മേളനത്തിനിടെ സൂര്യ സല്‍മാന്‍ അലി ആഘയുമായി കൈ കുലുക്കിയിരുന്നെങ്കില്‍ അപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന സന്ദേശം മറ്റൊന്നായിരിക്കും,’ തിവാരി ഇന്‍സൈഡ്സ്പോര്‍ട്ടിനോട് പറഞ്ഞു.
ഇന്ന് യു.എ.ഇക്കെതിരെ പാകിസ്ഥാന്‍ നിര്‍ണായക മത്സരത്തിനാണ് ഇറങ്ങുന്നത്. സൂപ്പര്‍ ഫോറിലേക്ക് മുന്നേറാന്‍ ടീമിന് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ച് തുടങ്ങിയ പാക് സംഘം ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ത്താതെ തകര്‍ന്നടിഞ്ഞിരുന്നു.
Content Highlight: Manoj Tiwari says India’s failure to shake hands with Pakistan was wrong