| Tuesday, 5th February 2019, 12:38 pm

മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില മോശം: എന്തെങ്കിലും സംഭവിച്ചാല്‍ ഗോവ രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെടും മൈക്കല്‍ ലാബോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യ നില വളരെ മോശമാണെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലാബോ. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് ലാബൊയുടെ പ്രതികരണം.

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച മനോഹര്‍ പരീക്കര്‍ തീര്‍ത്തും അവശനാണെന്നും ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നും ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ. പരീക്കര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയോ, അല്ലെങ്കില്‍ അദ്ദേഹം സ്ഥാനം ഒഴിയുകയോ ചെയ്താല്‍ ഗോവ രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ അസുഖം ചികിത്സിച്ചാല്‍ ഭേദമാകില്ല. അത് ജനം മനസ്സിലാക്കണം. പരീക്കര്‍ മുഖ്യമന്ത്രി കസേരയിലുള്ളിടത്തോളം പ്രതിസന്ധിയില്ല, പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:  കൊല്‍ക്കത്ത പ്രതിസന്ധി സുപ്രീം കോടതിയില്‍: അന്വേഷണവുമായി സഹകരിക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് കോടതി ഉറപ്പ് നല്‍കി

അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നതും കര്‍ത്തവ്യം നിര്‍വഹിക്കുന്നതും ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണെന്നും ലോബോ പറഞ്ഞു. അതേ സമയം മനുഷ്യ മനസ്സിന് ഏത് രോഗത്തേയും മറികടക്കാനുള്ള ശക്തിയുണ്ട എന്ന് പരീക്കര്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലും വിദേശത്തുമായി ചികിത്സയ്ക്ക് ശേഷം ഗോവയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത പരീക്കറെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,കരസേന മേധാവി ബിപിന്‍ റാവത്ത് എന്നിവര്‍ പരീക്കറെ സന്ദര്‍ശിച്ചിരുന്നു.

സഖ്യ സര്‍ക്കാര്‍ ആണ് ഗോവയില്‍ ഭരിക്കുന്നത്. ബി.ജെ.പി യെ കൂടാതെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരഷ്ട്രവാദി ഗോമാന്ത്ക് പാര്‍ട്ടിയും മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ ചേര്‍ന്നാണ് ഗോവ ഭരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more