| Friday, 18th September 2026, 12:09 pm

നസ്‌ലെന്‍ എന്ത് പറഞ്ഞാലും പുച്ഛിക്കുന്ന കഥാപാത്രമായിരുന്നു ആ സിനിമയില്‍, അവരില്‍ നിന്നൊക്കെ ഒരുപാട് പഠിക്കാനുണ്ട്: മഞ്ജുശ്രീ നായര്‍

അമര്‍നാഥ് എം.

ബെത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടവരാരും മറക്കാത്ത കഥാപാത്രമായിരുന്നു ആഷ്‌ലിയുടെ അമ്മയായ ബിജി. ഭര്‍ത്താവിന്റെ മദ്യപാനം കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടില്‍ താമസിക്കേണ്ടി വന്ന ബിജി എന്ന കഥാപാത്രമായി വേഷമിട്ടത് മഞ്ജുശ്രീ നായരായിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന താരമാണ് മഞ്ജുശ്രീ.

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുശ്രീക്ക് സാധിച്ചിട്ടുണ്ട്. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നീ വെബ് സീരീസുകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ബെത്‌ലേഹം കുടുംബ യൂണിറ്റിലെ ബിജി മഞ്ജുശ്രീക്ക് ഒരുപാട് പ്രശംസ നേടിക്കൊടുത്തെന്ന് പറയാം.

മഞ്ജുശ്രീ Photo: Screen grab/ Beyond the Mic

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ആലപ്പുഴ ജിംഖാന എന്ന ചിത്രത്തില്‍ നസ്‌ലെന്റെ അമ്മയായി വേഷമിട്ടത് നല്ലൊരു അനുഭവമായിരുന്നെന്ന് മഞ്ജുശ്രീ പറയുന്നു. ബിയോണ്ട് ദി മൈക്കിനോട് സംസാരിക്കുകയായിരുന്നു താരം.

‘നസ്‌ലെന്‍ അധികം എഫര്‍ട്ടൊന്നുമിടാതെ സിമ്പിളായി വന്ന് അഭിനയിക്കുന്നയാളാണ്. എഫര്‍ട്ട്‌ലെസായുള്ള പെര്‍ഫോമന്‍സാണ് അവന്റേത്. കുത്തിയിരുന്ന ഡയലോഗ് പഠിക്കുന്നതോ, ഷോട്ടിന് മുമ്പ് ടെന്‍ഷനടിക്കുന്നതോ ഒന്നും അവന്റെ കാര്യത്തില്‍ കാണാറില്ല. ഒരു സീനില്‍ ഡയറക്ടര്‍ക്ക് ആവശ്യമുള്ളത് കിട്ടിയില്ല എന്ന് പറഞ്ഞാല്‍ തൊട്ടടുത്ത ടേക്കില്‍ കറക്ട് മീറ്ററില്‍ അവന്‍ പെര്‍ഫോം ചെയ്യും.

ആദ്യത്തെ സിനിമയില്‍ നിന്ന് ഒരുപാട് മാറിയാണ് ഇപ്പോള്‍ പെര്‍ഫോം ചെയ്യുന്നത്. അന്നത്തെ അവരുടെ പെര്‍ഫോമന്‍സ് നമുക്ക് ഇഷ്ടമാണ്. ഇപ്പോള്‍ കുറച്ചുകൂടി പോളിഷ്ഡായിട്ടുണ്ട്. ആലപ്പുഴ ജിംഖാനയില്‍ തന്നെ എന്റെ ക്യാരക്ടറിന്റെ ടാഗ്‌ലൈന്‍ ‘പുച്ഛം വാരിവിതറുക’ എന്നായിരുന്നു. നസ്‌ലെന്റെ ക്യാരക്ടര്‍ എന്ത് പറഞ്ഞാലും അതിനെ പുച്ഛിക്കുക മാത്രമായിരുന്നു എന്റെ ജോലി.

എന്റെ ഷോട്ട് കണ്ടിട്ട് ‘പോര ചേച്ചി, കുറച്ചൂടെ പുച്ഛം വേണം’ എന്നൊക്കെയായിരുന്നു പറഞ്ഞത്. ഞാനാണെങ്കില്‍ ജീവിതത്തില്‍ മക്കളോടൊന്നും അത്ര പുച്ഛിക്കാത്തയാളാണ്. എന്റെ ക്യാരക്ടറാണെങ്കില്‍ നസ്‌ലെന്‍ പറയുന്നതിനെ മൊത്തം പുച്ഛിക്കുകയാണ്. നല്ല രസമായിരുന്നു അതൊക്കെ. അവരില്‍ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. നസ്‌ലെനൊക്കെ ഒട്ടും ലാഗില്ലാതെ എല്ലാം വേഗം പഠിക്കും. അവരുടെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ പത്തുവയസ് കുറഞ്ഞതുപോലെയായിരുന്നു,’ മഞ്ജുശ്രീ പറഞ്ഞു.

Content Highlight: Manjusree Nair shares the experience of acting with Naslen in Alappuzha Gymkhana

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more