കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ഇന്‍ഡസ്ട്രി ഹിറ്റും ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോള്‍ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.
നിവിനും മമിതയ്ക്കും പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹന്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്രിന്ദ, മീനാക്ഷി തുടങ്ങി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയപ്പോള്‍ മറ്റൊരു മികച്ച റോം-കോം എന്റര്‍ടെയിനറായിരുന്നു മലയാളികള്‍ക്ക് ലഭിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മമിത അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റെ അമ്മയായ ബിജി. മഞ്ജുശ്രീ നായര്‍ എന്ന ആര്‍ട്ടിസ്റ്റായിരുന്നു കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചത്.
മഞ്ജുശ്രീ നായര്‍. Photo: X.com
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മഞ്ജുശ്രീ നായര്‍ ആലപ്പുഴ ജിംഖാന, വാഴ 2, ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള, തുടരും, വെബ് സിരീസായ ലൗ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ ബിയോണ്ട് ദി മൈക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മോഹന്‍ലാലിനൊപ്പം തുടരും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജുശ്രീ നായര്‍.
‘തുടരുമില്‍ എനിക്ക് വളരെ ചെറിയ റോളാണുള്ളതെന്ന് നേരത്തേ എനിക്ക് അറിയാമായിരുന്നു. കാരണം ഹോട്‌സ്റ്റാറിലെ ലൗ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍സ് ചെയ്ത രജപുത്രയുടെ തന്നെ ബാനറിലായിരുന്നു തുടരും ചെയ്തത്. ചെറിയ റോളാണെങ്കിലും നമുക്ക് പ്രശ്‌നമില്ലല്ലോ. കാരണം ലാലേട്ടന്റെ ചിത്രമാണല്ലോ. മാത്രമല്ല ആ വീട്ടില്‍ വെച്ചാണ് ആ ട്വിസ്റ്റ് നടക്കുന്നതും.
ലാലേട്ടന്‍ വരുമ്പോള്‍ ഞാന്‍ സ്വീകരിക്കണം എന്നെല്ലാമായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. കാരണം സ്‌ക്രിപ്റ്റ് ഒന്നും വായിക്കാന്‍ തന്നിരുന്നില്ല. ഒരുപാട് ട്വിസ്റ്റ് ഉള്ളതുകൊണ്ട് എല്ലാവരോടും കഥ ഒന്നും പറഞ്ഞിരുന്നില്ല. ലാലേട്ടന്‍ വരുമ്പോള്‍ അങ്ങോട്ട് നോക്കുകയേ ചെയ്യരുത്, ഒരു അപരിചിതനായിട്ടാണ് അദ്ദേഹം വരുന്നത് എന്ന് പ്രത്യേകം എന്റെ അടുത്ത് പറഞ്ഞു. അതുകൊണ്ട് എനിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു സീന്‍ വരുമ്പോള്‍ ലാലേട്ടന്‍ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുന്നത് എന്നെല്ലാം അന്ന് ഞാന്‍ നോക്കി.
തുടരും. Photo: Wion
ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ ഒന്നും കാണാന്‍ തന്നെയില്ലായിരുന്നു. നമ്മള്‍ നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല. പക്ഷേ ക്യാമറയില്‍ അതെല്ലാം കിട്ടും. അത്രയും മൈന്യൂട്ടായിട്ടാണ് അദ്ദേഹം ചെയ്യുന്നത്. ഒരു കണ്ണ് ഇവിടെ നിന്ന് അടക്കുന്നത് പോലും ക്യാമറയില്‍ കറക്ടായി കിട്ടിയിട്ടുണ്ടാകും,’മഞ്ജുശ്രീ പറഞ്ഞു.
Content Highlight: Manjushree Nair talks abot Mohanlal Movie Thudarum