സിനിമാമേഖലയെക്കുറിച്ചും റെമ്യൂണറേഷനെക്കുറിച്ചും സംസാരിക്കുകയാണ് നടി മഞ്ജു വാര്യർ. സിനിമാമേഖലയുടെ ബിസിനസ് അത്രയും വലുതാണെന്നും ഒരുപാട് പണം മുടക്കിയിട്ട് ഉണ്ടാക്കുന്ന പ്രൊഡക്ടാണ് സിനിമയെന്നും മഞ്ജു വാര്യർ പറയുന്നു. റെമ്യൂണറേഷൻ ഓരോരുത്തർക്കും വ്യത്യസ്തമാണെന്നും എല്ലാവരും അർഹിക്കുന്ന റെമ്യൂണറേഷൻ ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമയേക്കാൾ അധികം റെമ്യൂണറേഷൻ കിട്ടുന്ന മറ്റ് മേഖലകളും ഉണ്ടെന്നും സിനിമക്ക് വേണ്ടി പ്രൈവസി വേണ്ടെന്ന് വെക്കേണ്ടി വരുമെന്നും നടി പറഞ്ഞു. സിനിമയിൽ അഭിനയിച്ചിട്ടാണ് തന്നെ എല്ലാവരും അറിയുന്നതെന്നും സൊസൈറ്റിയിൽ സിനിമക്ക് സ്വാധീനമുണ്ടെന്നും അവർ പറയുന്നു. പോപ്പർ സ്റ്റോപ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.
‘മൂവി ഇൻഡസ്ട്രിയുടെ ബിസിനസ് അത്രയും വലുതാണ്. അത്രയും റെവന്യൂ അല്ലെങ്കിൽ അത്രയും പൈസ മുടക്കിയിട്ട് ആളുകൾ ഉണ്ടാക്കുന്ന പ്രൊഡക്ടാണ് സിനിമ. അപ്പോൾ ഉറപ്പായിട്ടും അതിൽ അഭിനയിക്കുന്ന നമ്മുടെ മുഖം, ശരീരം, നമ്മുടെ എനർജി, സമയം എല്ലാം നമ്മൾ സിനിമയിൽ ഇൻവെസ്റ്റ് ചെയ്യുവല്ലേ ചെയ്യുന്നേ. അപ്പോൾ അത്രയും ആളുകൾ കാണുന്നുണ്ട് നമ്മളെ. ഇൻഡസ്ട്രി അത്രയും വലുതാണ്. നാചുറലി അതിന് അനുസരിച്ചുള്ള റിട്ടേണും ഉണ്ടാകും.
പിന്നെ റെമ്യൂണറേഷൻ ഓരോരുത്തർക്കും വ്യത്യസ്തമാണ്. റെമ്യൂണറേഷൻ വളരെ കുറവാണ് എന്ന് സങ്കടപ്പെടുന്ന ആളുകളും ഉണ്ട്. ഓരോരുത്തരും ഡിസേർവ് ചെയ്യുന്ന റെമ്യൂണറേഷൻ അവരവർക്ക് കിട്ടണം എന്നുള്ള അഭിപ്രായം എനിക്കുണ്ട്. സിനിമയേക്കാൾ അധികം റെമ്യൂണറേഷൻ കിട്ടുന്ന മറ്റ് ഫീൽഡുകളും ഉണ്ട്. സിനിമയിൽ അർഹിക്കാത്ത റെമ്യൂണറേഷൻ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.
നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമല്ലേ നമ്മുടെ ജീവിതത്തിൽ. മൂവി ഇൻഡസ്ട്രി എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണ്. പ്രൈവസി എന്നുപറയുന്ന സാധനം പലപ്പോഴും നമുക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരും. ഒരു സിനിമ കാണുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ലൈഫിൽ ഇൻഫ്‌ളൂവൻസ് ഉണ്ടായിട്ട് ഉണ്ടാകില്ലേ? സിനിമയിൽ അഭിനയിച്ചിട്ടാണ് എന്നെ എല്ലാവരും അറിയുന്നത്. അല്ലാതെ നിങ്ങൾക്ക് എന്നെ അറിയില്ലല്ലോ. അത്രമാത്രം ഇൻഫ്‌ളൂവൻസ് നമ്മുടെ സൊസൈറ്റിൽ സിനിമക്ക് ഉണ്ട്,’ മഞ്ജു വാര്യർ പറയുന്നു.
Content Highlight: Manju Warriet Talking about Film Industry