സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യര്‍. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറി. നിരവധി കഥാപാത്രങ്ങള്‍ മലയാളിയുടെ മനസില്‍ അടയാളപ്പെടുത്തിയ അവര്‍ കല്യാണത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തു. എന്നാല്‍ പിന്നീട് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ തിരിച്ചുവരവും നടത്തി. ഇപ്പോള്‍ കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍.
തന്നെ സംബന്ധിച്ച് സിനിമയിൽ ഫീമെയില്‍ കഥാപാത്രങ്ങളുടെ അതിപ്രസരമാണ്. ഒരുപാട് അങ്ങനെയുള്ള സിനിമകള്‍ വരാറുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനല്ല താന്‍ താത്പര്യപ്പെടുന്നതെനന്നും കോമ്പിനേഷന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് വരുന്ന സിനിമകളെല്ലാം നല്ല കഥാപാത്രങ്ങളാണെന്നും അങ്ങനെ നോക്കുമ്പോള്‍ താന്‍ വളരെ അനുഗ്രഹീതയാണെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ അടുത്തേക്ക് വരുന്ന സിനിമകളില്‍ നല്ലത് ചൂസ് ചെയ്യുക എന്നതാണ് ജോലിയെന്നും മഞ്ജു പറയുന്നുണ്ട്. പോപ്പര്‍ സ്റ്റോപ് മലയാളം യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
‘എന്നെ സംബന്ധിച്ച് ഫീമെയില്‍ കഥാപാത്രങ്ങളുടെ ആധിക്യമാണ്. ഒരുപാട് അത്തരം കഥാപാത്രങ്ങൾ വരാറുണ്ട്. അങ്ങനെ അല്ലാതെ കോമ്പിനേഷനില്‍ നന്നായിട്ട് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന കഥകള്‍ കൊണ്ടുവരാനാണ് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുന്നത്. ലളിതം സുന്ദരം എന്ന സിനിമ അത്തരമൊരു സിനിമയാണ്. ആ സിനിമയിലെ ഓരോ കഥാപാത്രത്തിനും ഐഡന്റിറ്റിയുണ്ട്.
അപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. പിന്നെ എന്തോ ദൈവാനുഗ്രഹം കൊണ്ട് നല്ല കഥാപാത്രങ്ങളാണ് വരുന്നത്. ചില സിനിമകളില്‍ ഗസ്റ്റ് റോള്‍ ചെയ്തിട്ടുണ്ട്. എന്റേതായിട്ടുള്ള ഒരു ഐഡന്റിറ്റി ആ കഥയില്‍ ഉണ്ടാകും. കഥയെ ഇന്‍ഫ്‌ളൂവന്‍സ് ചെയ്യുന്ന ഒരു ശക്തിയുള്ള കഥാപാത്രമാണ് എന്റെ അടുത്ത് വരാറുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വളരെ അനുഗ്രഹീതയാണ്. എന്റെ അടുത്തേക്ക് വരുന്ന സിനിമകളില്‍ ഏറ്റവും നല്ലത് ചൂസ് ചെയ്യുക എന്നുള്ളതാണ് എന്റെ ജോലി,’ മഞ്ജു വാര്യര്‍ പറയുന്നു
Content Highlight: Manju Warrier Talking About Female Characters