| Monday, 19th January 2026, 9:07 pm

വിവാഹം ഒന്നിന്റെയും അവസാന വാക്കല്ലെന്ന് ഉറക്കെപ്പറയുന്ന കുട്ടികള്‍ ഇന്നുണ്ട്: മഞ്ജു വാര്യര്‍

ഐറിന്‍ മരിയ ആന്റണി

വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന കുട്ടികള്‍ ഇന്നുണ്ടെന്ന് നടി മഞ്ജു വാര്യര്‍. വനിതാ കമ്മീഷന്റെ പറന്നുയരാം കരുത്തോടെ എന് ക്യാംപയിന്‍ വെച്ചായിരുന്നു പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടെയായ താരത്തിന്റ പ്രതികരണം.

‘വിവാഹം വേണമോ വേണ്ടയോ എന്ന് സ്വന്തം തീരുമാനമായിരിക്കണം എന്ന് ഉറപ്പിച്ചിട്ടുള്ള പെണ്‍കുട്ടികളെ കാണാം. അതിലും ഭംഗിയെനിക്ക് തോന്നിയത് അവര്‍ക്ക് പൂണ്‍മായും പിന്തുണ കൊടുക്കുന്ന മാതാപിതാക്കളെ കാണുമ്പോഴാണ്. അപ്പോഴാണ് ശരിക്കും നമ്മുടെ ഈ സമൂഹം മാറി കൊണ്ടിരിക്കുകയാണെന്ന വളരെ ശുഭകരമായിട്ടുള്ള പ്രതീക്ഷ എനിക്ക് തോന്നുന്നത്.

ബക്കറ്റ് ലിസ്റ്റ് എനിക്കുമുണ്ടായിരുന്നു. ജീവിതത്തില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എഴുതിവെക്കുന്ന സ്വഭാവം എനിക്കുമുണ്ടായിരുന്നു. അങ്ങനെ എഴുതി കഴിഞ്ഞ് ഒരോന്നും പ്രാവര്‍ത്തികമാക്കി കഴിയുമ്പോള്‍ ബുക്കില്‍ ഒരു ടിക്ക് കൊടുക്കുന്നത് വല്ലാത്ത മനസുഖം കിട്ടുന്ന ഒരു കാര്യമാണ്. എനിക്ക് ചെറിയ ചെറിയ ആഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. ഡ്രൈവിങ് പഠിക്കണം എന്നുണ്ടായിരുന്നു, അത് ഞാന്‍ ശ്രമിക്കുന്നുമുണ്ട്, ചെയ്യുന്നുമുണ്ട്,’ മഞ്ജു വാര്യര്‍ പറഞ്ഞു.

അച്ഛന്റെ കൂടെ ബൈക്കില്‍ പോയിട്ടുള്ള ഏതൊരു കുട്ടിക്കമുള്ള സ്വപ്‌നമാകും എന്നെങ്കിലും ബൈക്ക് ഓടിക്കുക എന്നതും അങ്ങനെ താന്‍ പഠിച്ചതാണ് ഡ്രൈവിങ് എന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നാലെ നമ്മളുടെ ആഗ്രഹങ്ങളുടെ ഭംഗി കൂടുതലാകുകയെന്നും ഇതൊക്ക ചെയ്യണമെന്നുണ്ടെങ്കില്‍ നമ്മുക്ക് വേണ്ടത് ആത്മവിശ്വാസം കൂടാതെ സാമ്പത്തിക സ്വാതന്ത്ര്യം കൂടിയാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

പറന്നുയരാനുള്ള നിങ്ങളുടെ ചിറകുകള്‍ സ്വയം കണ്ടെത്തണമെന്നും ആ ചിറകുകള്‍ വെച്ച് പറക്കാനുള്ള ആകാശം വേണ്ടി വന്നാല്‍ സ്വയം സൃഷ്ടിക്കാനും നിങ്ങള്‍ പ്രാപ്തരാകണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Content Highlight: Manju Warrier says that today there are children who have the courage to loudly declare that marriage is not the final word on anything

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more