| Thursday, 21st May 2020, 8:24 am

'ലാലേട്ടന്‍ വളരെ കൂളായി വന്നിട്ട് ഒന്നും അഭിനയിക്കാതെ അങ്ങ് പോയി'; മോഹന്‍ലാലിന്റെ പിറന്നാളില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ ലാലിന്റെ അറുപതാം ജന്മദിനമാണ് ഇന്ന്. താരവുമായി ഒരുമിച്ച് അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മഞ്ജു വാര്യര്‍. ആറാം തമ്പുരാനായിരുന്നു മഞ്ജുവും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം. ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നടക്കമുള്ള ഓര്‍മ്മകളാണ് മഞ്ജു ദേശാഭിമാനിയുമായി പങ്കുവെച്ചത്.

‘ലാലേട്ടന്‍ ഭയങ്കരമായി അഭിനയിക്കും എന്ന പ്രതീക്ഷയില്‍ ഒന്നിച്ചുള്ള സീനിന് കാത്തിരിക്കുകയാണ് ഞാന്‍. ലാലേട്ടന്‍ വളരെ കൂളായി വന്നിട്ട് ഒന്നും അഭിനയിക്കാതെ പോയി. എന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണോ ലാലേട്ടന്‍ ഇങ്ങനെ ഒട്ടും അഭിനയിക്കാതിരുന്നതെന്ന് എനിക്ക് സംശയമായി. ഡബ്ബിങിനായി അതേ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അതിശയിച്ച് പോയി. ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതിന്റെ ഒരു പതിനായിരം മടങ്ങ് ശക്തിയിലാണ് അദ്ദേഹത്തിന്റെ മുഖത്ത് ആ ഭാവങ്ങള്‍ സ്‌ക്രീനില്‍ വന്നത്. ആ ലാല്‍ മാജിക് ഞാന്‍ നേരിട്ട് അനുഭവിക്കുകയായിരുന്നു’, മഞ്ജു വാര്യര്‍ പറഞ്ഞു.

എഴോ എട്ടോ സിനിമകളില്‍ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. ഒപ്പം അഭിനയിക്കുന്നവരെ എപ്പോഴും അനായാസമായി അഭിനയിക്കാന്‍ സഹായിക്കുകയും അവരുടെ കഥാപാത്രങ്ങള്‍ക്കുകൂടി അര്‍ഹമായ ഇടം നല്‍കുകയും ചെയ്യുന്ന വലിയ മനസുള്ള കലാകാരനാണ് മോഹന്‍ലാലെന്നും മഞ്ജു പറഞ്ഞു. മലയാള സിനിമയുടെ വ്യാകരണമായി മാറിയിരിക്കുകയാണ് മോഹന്‍ലാലെന്ന പേര് എന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more