| Monday, 22nd September 2025, 9:40 am

തലമുറകളെ ജീവിതം കൊണ്ടും അഭിനയം കൊണ്ടും പ്രചോദിപ്പിച്ച നടന്‍; അന്നും ഇന്നും ഞാന്‍ അന്തം വിട്ട ഫാന്‍ ഗേള്‍: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം സ്വന്തമാക്കിയ മോഹന്‍ലാലിന് ഇന്നലെ മുതല്‍ അഭിനന്ദനപ്രവാഹമായിരുന്നു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഈ പുരസ്‌കാര നേട്ടത്തില്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. കന്‍മദം, ആറാം തമ്പുരാന്‍, ലൂസിഫര്‍ അങ്ങനെ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ സ്വന്തം എന്ന് പറയാന്‍ നമുക്ക് അധികം കാര്യങ്ങളൊന്നുമില്ലല്ലോ, അതില്‍ ഏറ്റവും മുന്നിലാണ് തനിക്ക് മോഹന്‍ലാല്‍ എന്നാണ് മഞ്ജു പറഞ്ഞത്. തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും സ്വന്തമെന്ന് തോന്നുന്ന വ്യക്തിത്വമാണ് മോഹന്‍ലാലിന്റേതെന്നും അതാണ് മോഹന്‍ലാല്‍ എന്ന പ്രകാശ ഗോപുരം നല്‍കുന്ന വെളിച്ചമെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘തലമുറകളെ ജീവിതം കൊണ്ടും അഭിനയം കൊണ്ടും പ്രചോദിപ്പിച്ച നടനാണ് മോഹന്‍ലാല്‍. ലാലേട്ടന്‍, മമ്മൂക്ക എന്ന് നമ്മള്‍ പുതുതലമുറ ആഹ്ലാദത്തോടെ ആവേശത്തോടെ എന്നും വിളിച്ചു പറയുന്നത് വൈകാരികമായി ആ അടുപ്പം കൊണ്ടാണ്. ലാലേട്ടന്റെ അഭിനയം പോലെ അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തില്‍, അഭിമുഖങ്ങളില്‍ തത്വചിന്താപരമായി ജി വിതത്തെ എത്ര മനോഹരമായാണ് വിശകലനം ചെയ്യുന്നത്.

എല്ലാ കനങ്ങളും പറത്തിവിട്ട ഒരപ്പൂപ്പന്‍ താടിയെപ്പോലെ നമ്മളെ തന്നെ മാറ്റിയെടുക്കുന്ന കാഴ്ചപ്പാടുകള്‍. ആറാം തമ്പുരാന്റെ സെറ്റില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് താന്‍ മോഹന്‍ലാലിനെ ആദ്യം കാണുന്നത്
പിന്നീട് സിനിമയില്‍ ഒപ്പം എത്രയോ യാത്രകള്‍, അനായാസമായ അഭിനയജീവിതത്തിലെ കാഴ്ചകള്‍ ഓരോ ഫ്രെയിമിലും കമ്പോടു കമ്പ് കണ്ട് അന്തം വിട്ട ഫാന്‍ഗേളായിരുന്നു ഞാന്‍ അന്നും ഇന്നും,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content highlight: Manju Warrier praises Mohanlal for winning the Dadasaheb Phalke Award

We use cookies to give you the best possible experience. Learn more