| Monday, 27th June 2016, 12:24 pm

ബംഗാളി, മറാത്തി സിനിമകളില്‍ നിന്നും ക്ഷണമുണ്ട്; നല്ല പ്രൊജക്ടിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം; മഞ്ജു വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിന് പുറത്ത് അന്യഭാഷകളിലേക്ക് പോകാന്‍ യാതൊരു മടിയുമില്ലെന്ന് പറയുകയാണ് നടി മഞ്ജു വാര്യര്‍.

മലയാളത്തിന് പുറത്തുള്ള ഒരു ഭാഷയില്‍ അഭിനയിക്കുകയാണെങ്കില്‍ അത് നല്ലൊരു പ്രൊജക്ട് ആകണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.

ബംഗാളില്‍ നിന്നും മറാത്തിയില്‍ നിന്നും വരെ ക്ഷണമുണ്ടായിട്ടുണ്ട്. മിക്കവാറും ഈ വര്‍ഷം അത്തരമൊരു തീരുമാനമുണ്ടാകുമെന്നും മഞ്ജു മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നമ്മുടെ സിനിമ കൂടുതല്‍ ആളുകള്‍ കാണണം എന്നു തന്നെയാണഗ്രഹം. തിരക്കുപിടിച്ചു സിനിമകള്‍ ചെയ്യേണ്ട എന്നു തീരുമാനിച്ചത് അതുകൊണ്ടാണെന്നും താരം പറയുന്നു.

റമസാന് തിയറ്ററുകളിലെത്തുന്ന ദീപു കരുണാകരന്റെ “കരിങ്കുന്നം സിക്‌സസി”ല്‍ വോളിബോള്‍ കോച്ചായാണ് മഞ്ജുവാര്യര്‍ എത്തുന്നത്.

We use cookies to give you the best possible experience. Learn more