| Thursday, 27th August 2020, 10:37 pm

കുള്ളന്റെ ഭാര്യയ്ക്ക് ശേഷം നായകനായി ജിനു ബെന്‍; അവനീറിന്റെ 'മഞ്ഞു പെയ്യുന്നൊരു കാലം' റിലീസ് ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അവനീര്‍ ടെക്നോളജി നിര്‍മ്മിച്ച ‘മഞ്ഞു പെയ്യുന്നൊരു കാലം’ മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍ നിവിന്‍ പോളി, അനു സിത്താര, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, ഗോപി സുന്ദര്‍ എന്നിവരാണ് മ്യൂസിക് വീഡിയോ പുറത്തുവിട്ടത്.

കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെന്‍, നന്ദു പൊതുവാള്‍, ഡയാന ജോയ്, നന്ദന നായര്‍ എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന താരങ്ങള്‍.

അവനീര്‍ ടെക്‌നോളജിയുടെ ബാനറില്‍ ഇര്‍ഷാദ് ഹസ്സന്‍ ആണ് ‘മഞ്ഞു പെയ്യുന്നൊരു കാലം’ നിര്‍മ്മിച്ചിരിക്കുന്നത്. ഇംത്തിയാസ് അബൂബക്കറാണ് മ്യൂസിക്ക് വിഡീയോയുടെ സംവിധാനവും കൊറിയോഗ്രഫിയും.

ഭാഗ്യരാജ് വരികളെഴുതി സംഗീതം നല്‍കിയ ഗാനമാലപിച്ചത് സുനില്‍ മത്തായി, ഭാഗ്യരാജ്, ഗ്രീഷ്മ കണ്ണന്‍, ഇഷിക എന്നിവര്‍ ചേര്‍ന്നാണ്.ഷണ്മുഖന്‍ എസ്.വി.യാണ് ഛായാഗ്രഹണം, എഡിറ്റിംഗ് അയൂബ് ഖാന്‍, പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകനായ സിബു സുകുമാരനാണ്.

മേക്ക്പ്പ് അബ്ദുല്‍ സലാം, സത്യ നാരായണന്‍, പി.ആര്‍.ഒ ജിഷ്ണു ലക്ഷ്മണ്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more