| Sunday, 8th December 2019, 5:14 pm

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് ? നായിക മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മക്കള്‍ സെല്‍വം വിജയ് സേതുപതി മലയാളത്തിലേക്ക് വീണ്ടും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരായിരിക്കും ചിത്രത്തിലെ നായികയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍.ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നേരത്തെ വിജയ് സേതുപതി അഭിനയിച്ച 96 ല്‍ തൃഷയ്ക്ക് പകരം നായികയാവേണ്ടിയിരുന്നത് മഞ്ജു വാര്യരായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയറാം നായകനായ മാര്‍ക്കോണി മത്തായിയാണ് വിജയ് അഭിനയിച്ച ആദ്യ മലയാള ചിത്രം. നിലവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴിയാണ് മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ഹൗ ഓള്‍ഡ് ആര്‍ യൂ?’ എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യറും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ഈ ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍ എത്തും. ഉണ്ണി ആറിന്റെ പ്രതി പൂവന്‍ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ആ നോവല്‍ അല്ലായെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews video

Latest Stories

We use cookies to give you the best possible experience. Learn more