ലണ്ടന്‍: ക്യൂന്‍സ്പാര്‍ക്ക് റേഞ്ചേഴ്‌സിനെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ജേതാക്കളായി. 44 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിറ്റി ജേതാക്കളാകുന്നത്. ലോകം ആവേശപൂര്‍വം നോക്കിക്കണ്ട മത്സരത്തില്‍ അവസാന മിനിട്ടുകളില്‍ എഡിന്‍ ഡെസ്‌കോയും സെര്‍ജിയോ അഗ്യൂറോയും നേടിയ ഗോളുകളാണ് സിറ്റിയെ കിരീടത്തിലെത്തിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോള്‍ ശരാശരിയില്‍ പിന്നിലാക്കിയാണ് സിറ്റി കിരീടം നേടിയത്. 38 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും 89 പോയിന്റ് വീതം നേടിയിരുന്നു.
സണ്ടര്‍ലാന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീട സാധ്യത നിലനിര്‍ത്തിയിരുന്നു. ഗോള്‍ ശരാശരിയില്‍ എട്ടു ഗോളുകള്‍ക്കു മുന്നില്‍ നിന്ന സിറ്റി ക്വീന്‍സ് പാര്‍ക്കിനെ തോല്‍പ്പിച്ചാല്‍ തന്നെ ജേതാക്കളാകുമായിരുന്നു.
സണ്ടര്‍ലാന്‍ഡിനെ ഏകപക്ഷീയമായ ഒന്‍പതു ഗോളുകള്‍ക്കു തോല്‍പ്പിച്ചാലേ യുണൈറ്റഡിനു കിരീടം നിലനിര്‍ത്താനാകുമായിരുന്നുള്ളു. ലോകം ആവേശപൂര്‍വം നോക്കിക്കണ്ട മത്സരത്തില്‍ അവസാന മിനിട്ടുകളില്‍ നേടിയ ഗോളുകളാണ് സിറ്റിയെ കിരീടത്തിലെത്തിച്ചത്.