| Saturday, 6th June 2020, 1:06 pm

മഞ്ചേരിയില്‍ മരിച്ച കുഞ്ഞിന് കൊവിഡില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് കൊവിഡ് ഇല്ല. കോയമ്പത്തൂരില്‍ നിന്ന് മലപ്പുറത്തെത്തിയ 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.

ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.

കൊവിഡ് ബാധിച്ച് 61 കാരനായ മഞ്ചേരി പരപ്പനങ്ങാടി ഹംസക്കോയയുടെ മരണത്തിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചവാര്‍ത്ത വന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹംസക്കോയ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Latest Stories

We use cookies to give you the best possible experience. Learn more