| Monday, 2nd November 2026, 11:32 pm

മറ്റുള്ളവര്‍ പറയുന്നത് പോലെയല്ല, ബിഗ് ബോസ് എന്നെ സിനിമയിലും സഹായിക്കുന്നുണ്ട്: മണിക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് മണിക്കുട്ടന്‍. എന്നാല്‍ 2004 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലെ ടൈറ്റില്‍ ക്യാരക്ടറായാണ് മണിക്കുട്ടന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ മണിക്കുട്ടന് സാധിച്ചിരുന്നു.

2021ല്‍ ഏഷ്യാനെറ്റിലൂടെ സംപ്രേഷമം ചെയ്ത ബിഗ് ഹോസ് സീസണ്‍ 3 പരിപാടിയില്‍ വിന്നറായിരുന്നത് മണിക്കുട്ടനായിരുന്നു. മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ഷോയില്‍ പങ്കെടുത്തതിനെ കുറിച്ചും ഇത് തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും മണിക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

മണിക്കുട്ടന്‍. Photo: X.com

വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. ഷോയില്‍ വിജയിയായതിന് ശേഷം തന്റെ ജീവിതത്തില്‍ സാമ്പത്തികമായി ഒരു അടിത്തറ ഉണ്ടായെന്ന് പറയുകയാണ് മണിക്കുട്ടന്‍.

‘സിനിമയില്‍ നിന്നും നമുക്ക് കിട്ടുന്ന അവസരവും വരുമാനവും കുറവാണ്. ഒരു ട്രാക്കിലെത്തി കഴിഞ്ഞാല്‍ മാത്രമേ നമ്മള്‍ വിചാരിച്ച രീതിയിലുള്ള വരുമാനം കിട്ടുകയുള്ളൂ. ബിഗ് ബോസില്‍ കയറുന്നതിന് മുമ്പ് വരുമാനം വളരെ കുറവായിരുന്നു. മാത്രമല്ല എനിക്ക് അസറ്റ് എന്ന് പറയുന്ന ഒരു സംഭവമില്ലായിരുന്നു. പക്ഷേ ബിഗ് ബോസ് എന്ന ഷോയ്ക്ക് പോയതിന് ശേഷം എനിക്കതുണ്ട്. എനിക്കേതെങ്കിലും സിനിമ വന്നാല്‍ അത് ധൈര്യമായി ചെയ്യാം, ജിമ്മോ അല്ലെങ്കില്‍ എന്തെങ്കിലും ആക്ടിങ് ക്ലാസോ ചെയ്യാം, ഇതിനെല്ലാം ഒരു അടിത്തറ പാകിത്തന്നത് ആ ഷോയാണ്.

മണിക്കുട്ടന്‍. Photo: X.com

ഇപ്പോഴും സമയം കിട്ടുമ്പോഴെല്ലാം ബിഗ്‌ബോസ് കാണാറുണ്ട്. എന്നെ അതിന്റെ ഫസ്റ്റ് സീസണിലേക്കും സെക്കന്‍ഡ് സീസണിലേക്കും വിളിച്ചിരുന്നു. പക്ഷേ അന്നെല്ലാം എനിക്ക് പറ്റിയ പ്ലാറ്റ്‌ഫോമല്ല എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പിന്നെ കൊവിഡ് വന്നപ്പോള്‍ പോയതാണ്,’ മണിക്കുട്ടന്‍ പറഞ്ഞു

Content Highlight: Manikuttan talks about his experience in Big Boss

Latest Stories

We use cookies to give you the best possible experience. Learn more