| Saturday, 3rd October 2026, 11:15 pm

രാജുവിന്റെ ഇംഗ്ലീഷ് കേട്ടിട്ട് വിട്ട് കളയേണ്ട പിടിച്ചോ ലക്ഷങ്ങളുടെ പയ്യനാണ് എന്നാണ് വിന്നി മണ്ടേല അന്ന് പറഞ്ഞത്: മണിക്കുട്ടന്‍

അശ്വിന്‍ രാജേന്ദ്രന്‍

1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് മണിക്കുട്ടന്‍. എന്നാല്‍ 2004 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലെ ടൈറ്റില്‍ ക്യാരക്ടറായാണ് മണിക്കുട്ടന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ മണിക്കുട്ടന് സാധിച്ചിരുന്നു.

മണിക്കുട്ടന്‍. Photo: The Indian Express

അടുത്തിടെ ഓണ്‍ലൈന്‍ ചാനലായ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടനും സംവിധായകനുമായ പൃഥ്വിരാജിനെ കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കുട്ടിക്കാലത്ത് ഉണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് മണിക്കുട്ടന്‍ പൃഥ്വിയെ കുറിച്ച് സംസാരിച്ചത്.

Photo: Ott Play

‘രാജുവിനെ ആദ്യമായി പരിചയപ്പെടുന്നത് ഞാന്‍ അഭിനയിച്ച വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോക്കിടയില്‍ വെച്ചാണ്. പരിപാടിയ്ക്ക് ചീഫ് ഗസ്റ്റായി എത്തിയത് നെല്‍സണ്‍ മണ്ടേല സാറിന്റെ പങ്കാളിയായ വിനി മണ്ടേലയായിരുന്നു. വിനി മാം ചീഫ് ഗസ്റ്റായത് കൊണ്ട് ഇംഗ്ലീഷ് അറിയുന്ന ആളെയായിരുന്നു അവതാരകനായി വേണ്ടിയിരുന്നത്. പൃഥ്വിയായിരുന്നു അന്ന് ആങ്കറായി എത്തിയത്. ഞാന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ പരിപാടി ഹോസ്റ്റ് ചെയ്യാന്‍ വന്നയാളാണ് രാജു. അന്നെനിക്ക് രാജുവിനെ അറിയാം.

അന്നത്തെ പരിപാടിയ്ക്ക് ശേഷം വിന്നി മാം അദ്ദേഹത്തിന്റെ ഉച്ചാരണത്തെയെല്ലാം ഭയങ്കരമായി അഭിനന്ദിച്ചിരുന്നു. സിനിമയില്‍ നായകനായത് കൊണ്ട് വിനി മാമിന്റെ കൂടെയായിരുന്നു ഇരുന്നത്. സൂക്ഷിച്ച് വെച്ചോളൂ, ലക്ഷങ്ങളുടെ പയ്യനാണ്, കൂടെ കട്ടയ്ക്ക് നില്‍ക്കണം എന്നാണ് രാജുവിനെ കുറിച്ച് അവര്‍ എന്നോട് പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ അനന്തഭദ്രം എന്ന സിനിമ കാണാന്‍ പോയപ്പോള്‍ അവിടെ വെച്ചാണ് ഞങ്ങള്‍ കാണുന്നത്. പിന്നീട് ഒട്ടനവധി തവണ കണ്ടു,’ മണിക്കുട്ടന്‍ പറഞ്ഞു.

മണിക്കുട്ടന്‍. Photo: Aashirvadh Cinemas

ഒരു സംവിധായകനെന്ന നിലയില്‍ വളരെ സ്വീറ്റായിട്ടാണ് ആദ്ദേഹം ആര്‍ട്ടിസ്റ്റുകളെ സമീപിക്കുന്നതെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാനില്‍ മണിക്കുട്ടന്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

Content Highlight: Manikuttan talks about his childhood experience with Prithviraj Sukumaran

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more