| Sunday, 25th October 2026, 6:50 pm

കമ്മട്ടിപ്പാടത്തിൽ തന്നെ ആ നടന്റെ പെർഫോമൻസ് കണ്ട് ഫ്ലാറ്റായതാണ്: മണികണ്ഠൻ ആചാരി

അനുപമ കെ. സീത

നാടകത്തിൽ നിന്നും സിനിമയിലേക്കെത്തിയ നടനാണ് മണികണ്ഠൻ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആ കഥാപാത്രം അന്നേറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ സിനിമയിലെ തന്നെ മികച്ച പ്രകടനത്തിലൂടെ ജനപ്രീതി നേടിയെടുക്കാൻ നടന് കഴിഞ്ഞിരുന്നു.

പ്രിൻസ് ജോയ് സംവിധാനം ചെയ്ത ടൈറ്റൻസാണ് നടന്റെ ചിത്രം. വർണ്യത്തിൽ ആശങ്ക, പേട്ട, ഭ്രമയുഗം, കുരുതി എന്നിവയാണ് താരത്തിന്റേതായ മറ്റ് സിനിമകൾ. ചിത്രത്തിൽ സേവ്യർ എന്ന കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിക്കുന്നത്.

കമ്മട്ടിപ്പാടത്തിൽ അഭിനയിക്കുമ്പോൾ തന്നെ നടൻ വിനായകന്റെ പെർഫോമൻസ് കണ്ട് ഫ്‌ളാറ്റായി പോയതാണെന്ന് പറയുകയാണ് മണികണ്ഠൻ ആചാരി. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

കമ്മട്ടിപ്പാടം.Photo.Screen Grab/Facebook.com

‘ഞാൻ കമ്മട്ടിപ്പാടത്തിന്റെ ലൊക്കേഷനിൽ ആദ്യമായിട്ട് പോകുമ്പോൾ വിനായകൻ ചേട്ടൻ ഫുൾ ഔട്ടാണ്. എന്തെങ്കിലും കഴിച്ച് ഔട്ടായി എന്നല്ല അതിന്റെ അർത്ഥം. പുള്ളി ക്യാരക്ടറിൽ ഇങ്ങനെ മൂഡായിട്ട് ഭയങ്കര ലൗഡിൽ വർത്തമാനം പറയുകയായിരുന്നു. സിനിമയിൽ വിനായകൻ ചേട്ടൻ ഓടി വരുന്നൊരു ആദ്യത്തെ സീനുണ്ടല്ലോ, നല്ല സ്പീഡിലാണ് അദ്ദേഹം ഓടി വന്നത്.

ഞാൻ അദ്ദേഹം നെഞ്ചും തല്ലി വീഴുമെന്ന് വിചാരിച്ചു. പക്ഷേ ഒറ്റ ടേക്കിൽ പരിപാടി കഴിഞ്ഞു. അങ്ങനെ നമ്മളെ ഞെട്ടിക്കുന്ന ഐറ്റം കൈയ്യിലുള്ള ഒരാളാണ് വിനായകൻ ചേട്ടൻ. ഈ അഭിനയത്തെകുറിച്ച് ഇങ്ങനെ ഭയങ്കര വാചാലൻ ആകുന്ന ഒരാളൊന്നുമല്ല അദ്ദേഹം. ഒന്നും അറിയാത്ത പോലെ അങ്ങനെ ഇരിക്കും. നാച്ചുറൽ ആയിട്ടുള്ള പരിപാടികളാണ് പുള്ളിയുടെത്,’ താരം പറഞ്ഞു.

കമ്മട്ടിപ്പാടത്തിന് നിരവധി അവാർഡുകളാണ് ലഭിച്ചത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് വിനായകന്റെ ഗംഗ എന്ന കഥാപാത്രത്തിനും മികച്ച സ്വഭാവ നടനുള്ള അവാർഡ് മണികണ്ഠൻ ആചാരിയുടെ ബാലനും ലഭിച്ചിരുന്നു. ഐ.എഫ്.എഫ്.കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡും സിനിമയ്ക്ക് ലഭിച്ചിരുന്നു.

Content Highlight: Manikandan Achari stated that he had been completely blown away seeing that actor’s performance in Kammatti Paadam itself.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more