| Monday, 22nd June 2015, 11:49 am

അമേരിക്കന്‍ ദേവാലയത്തിലെ കൂട്ടക്കൊല; പ്രതി ഡൈലാന്‍ റൂഫ് തയ്യാറാക്കിയ വംശീയത നിറഞ്ഞ മാനിഫെസ്റ്റോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാള്‍സറ്റണ്‍:  സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണിലുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ വെടി വെയ്പ് നടത്തിയ പ്രതി ഡൈലന്‍ റൂഫ് നിര്‍മിച്ചതെന്ന് കരുതുന്ന വെബ്‌സൈറ്റില്‍ വംശീയ വിദ്വേഷമുണര്‍ത്തുന്ന പത്രികയും പ്രകോപനകരമായി ചിത്രീകരിച്ചിരിക്കുന്ന റൂഫിന്റെ ദൃശ്യങ്ങളും പുറത്ത്.

റൂഫിന്റെ വംശീയ വിരോധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് വെബ്‌സൈറ്റില്‍ നിന്നും കണ്ടെടുത്ത വിവരങ്ങള്‍. ഹമെേൃവീറലശെമി.രീാ(വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം  ശനിയാഴ്ച മുതല്‍ നിലച്ചിരിക്കുകയാണ്.) എന്ന വെബ്‌സൈറ്റില്‍ റൂഫ് തോക്ക് ചൂണ്ടി നില്‍ക്കുന്നതും, അമേരിക്കന്‍ പതാകയില്‍ തുപ്പുന്നതിന്റെയും കത്തിക്കുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്.

വെളുത്ത വര്‍ഗക്കാരന്റെ മഹാത്മ്യം പറയുന്ന റൂഫിന്റെ പത്രികയില്‍ കറുത്ത വംശജര്‍ക്കെതിരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമുണ്ട്.

2500 പേജുകളിലായാണ് റൂഫ് തന്റെ വംശീയ വിദ്വേഷം നിറഞ്ഞ പത്രിക തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ 21 വയസുകാരനായ ഡൈലാന്റെ പേര് ഇതിലില്ല. അമേരിക്കയുടെ പ്രശ്‌നം കറുത്ത വര്‍ഗക്കാരാണെന്നും കറുത്തവര്‍ അമേരിക്കയിലെ വെളുത്തവര്‍ക്കെതിരെ ആക്രമണം നടത്തുന്നെന്നും റൂഫ് തന്റെ പത്രികയിലൂടെ പറയുന്നു.

പത്രികയില്‍ അമേരിക്കയുടെ ദേശീയ പതാകയെയും ഇയാള്‍ തള്ളിപ്പറയുന്നുണ്ട്. അടിമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഫഡറേറ്റ് പതാകയുമായാണ് ഇയാള്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നതും.

വൈബ്‌സൈറ്റിന് പുറകില്‍ ഇയാള്‍ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡൈലാന്‍ റൂഫിന്റെ പേരില്‍ വൈബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more