| Saturday, 7th November 2015, 1:06 pm

പാലായിലെ വിജയം അത്യുജ്ജലം: കെ.എം മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം:  തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴ വിവാദം ബാധിച്ചില്ലെന്ന് കെ.എം മാണി. ബാര്‍ കോഴ ബാധിച്ചിട്ടുണ്ടെങ്കില്‍ പാലായിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കേണ്ടത്. തന്നെ അടുത്തറിയാവുന്ന പാലാക്കാരുടെ അടുത്ത് ഒരു ബാറും ഏശില്ല. 20 സീറ്റുകളില്‍ 17 ഉം നേടിയ കേരളാ കോണ്‍ഗ്രസിന്റെ വിജയം അത്യുജ്ജലമാണെന്നും  മാണി പറഞ്ഞു.

സംസ്ഥാനത്ത് യു.ഡി.എഫിന് കനത്ത പരാജയമേറ്റ് നില്‍ക്കുമ്പോഴാണ് പാലായില്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണവും ആഘോഷ പ്രകടനവും. യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണം ബാര്‍ കോഴയാണെന്ന് ടി.എന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more