തിരുവനന്തപുരം: പുറമേ അമേരിക്കയെ എതിര്‍ക്കുന്ന സി.പി.ഐ.എം അമേരിക്കന്‍ പ്രതിനിധികളുമായി വിദേശം നിക്ഷേപം സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത് സി.പി.ഐ.എമ്മിന്റെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പാണെന്ന് ധനമന്ത്രി കെ.എം മാണി കുറ്റപ്പെടുത്തി.
കൊക്കോകോളയ്‌ക്കെതിരെ പ്ലാച്ചിമട നിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ബഹുജനങ്ങളും നടത്തിയ സമരത്തെ പ്രാദേശിക സമരമാണെന്ന് പിണറായി വിജയന്‍ നയതന്ത്രപ്രതിനിധികളെ അറിയിച്ചു എന്നാണ് വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത് താനാണ് സമരം നയിച്ചത്, ഇത് തന്റെ സമരാണ്, പിണറായി അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ല എന്നാണ്. ഇത് സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നയം വ്യക്തമാക്കണമെന്നും മാണി പറഞ്ഞു.