നാല് സെക്കന്റ് പരീക്ഷണ ജ്വലനം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ലാം എഞ്ചിന്‍ കഴിഞ്ഞ പത്ത് മാസമായി നിദ്രാവസ്ഥയിലായിരുന്നതിനാല്‍ അത് പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്ര ലോകം.
പരീക്ഷണ ജ്വലനത്തിനുശേഷം മംഗള്‍യാന്റെ സഞ്ചാര പാതയ്ക്ക് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ചൊവ്വയുടെ 400 കിലോമീറ്റര്‍ അകലെ വലം വയ്പ്പിക്കാനാണ് പദക്രമീകരണം.
ബുധനാഴ്ച മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.
3.96 സെക്കന്റാണ് ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചത്. പേടകത്തിലെ സ്വയം നിയന്ത്രിത കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചത്.