| Friday, 5th June 2020, 5:44 pm

വിദ്വേഷ പരാമര്‍ശം; മനേക ഗാന്ധിയ്‌ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മനേക ഗാന്ധിയ്‌ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ജില്ലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് കേസ്

മനേകയ്‌ക്കെതിരെ ആറ് പരാതികള്‍ ലഭിച്ചെന്ന് മലപ്പുറം എസ്.പി പറഞ്ഞു. എല്ലാ പരാതികളും സമാനസ്വഭാവമുള്ളതായതിനാല്‍ ഒറ്റ എഫ്.ഐ.ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐ.പി.സി 153 ചുമത്തിയാണ് കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച് പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ ബി.ജെ.പി എം.പി മനേക ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണെന്നാണ് മനേക ട്വീറ്റ് ചെയ്തത്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടതായും വനം വകുപ്പിനോട് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാറുണ്ടെന്നും മനേക കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more