ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീമിന്റെ വിജയം.
ബെഞ്ചമിന്‍ സെസ്‌കോയാണ് ദി റെഡ് ഡെവിള്‍സിന്റെ വിജയഗോള്‍ നേടിയത്. 71ാം മിനിട്ടിലായിരുന്നു ഈ ഗോള്‍. ഇതോടെ ലീഗില്‍ നാലാം സ്ഥാനത്തെത്താന്‍ ടീമിന് സാധിച്ചു.
എവര്‍ട്ടണ് എതിരെയുള്ള മത്സരത്തോടെ ഈ സീസണിലെ എവേ മത്സരത്തില്‍ ആദ്യമായി ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി. 14 മത്സരങ്ങളാണ് ഇതുവരെ ടീം എതിരാളികളുടെ തട്ടകത്തില്‍ പന്ത് തട്ടിയത്. അതില്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ മാത്രമാണ് ടീം വഴങ്ങാതിരുന്നത്.
14 മത്സരങ്ങളില്‍ എവര്‍ട്ടണ് എതിരെയുള്ള ഈ മത്സരത്തിലേത് ഉള്‍പ്പടെ അഞ്ച് തവണ മാത്രമാണ് യുണൈറ്റഡ് ജയിച്ചത്. ആറ് തവണ സമനിലയായിരുന്നു ഫലമെങ്കില്‍ മൂന്ന് തവണ ടീമിന് എതിരാളികളുടെ തട്ടകത്തില്‍ കാലിടറി. പക്ഷേ, ഈ മത്സരങ്ങളെല്ലാം ചുവപ്പ് ചെകുത്താന്മാര്‍ ഗോള്‍ വഴങ്ങി.
ഈ സീസണില്‍ ഫുള്‍ഹാമിന്റെ തട്ടകത്തിലാണ് യുണൈറ്റഡ് ആദ്യം കളിച്ചത്. അതില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് സമനില പാലിച്ചു. പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും ബ്രെന്റ്‌ഫോഡിനെതിരെയും ടീം എവേ മത്സരത്തിനായി കളത്തിലിറങ്ങി. ഇരുമത്സരങ്ങളിലും ടീം മൂന്ന് ഗോളുകളാണ് വാങ്ങിയത്.
അടുത്ത എവേ മത്സരത്തില്‍ ലിവര്‍പൂളിനെ തകര്‍ത്തെങ്കിലും ഒരു ഗോള്‍ ദി റെഡ്‌സ് തിരിച്ചടിച്ചു. പിന്നീട് നോട്ടിങ്ഹാം ഫോറസ്റ്റിനോടും സ്പര്‍സിനോടും രണ്ട് ഗോളുകള്‍ വീതം വഴങ്ങി സമനിലയില്‍ അവസാനിക്കുകയിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ്. Photo: 433/x.com
പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസിന്റെയും വോള്‍വ്സിന്റെയും തട്ടകത്തില്‍ യുണൈറ്റഡ് പന്ത് തട്ടി. ഇവയില്‍ വിജയമായിരുന്നു ഫലമെങ്കിലും ഓരോ ഗോളുകള്‍ വഴങ്ങിയിരുന്നു. പിന്നാലെ ആസ്റ്റണ്‍ വില്ലയോട് തോല്‍വി നേരിട്ട ടീം ലീഡ്സിന്റെയും ബേണ്‍ലിയുടെയും തട്ടകത്തില്‍ സമനിലയിലുമായാണ് തിരികെ കയറിയത്.
ആഴ്‌സണലായിരുന്നു യുണൈറ്റഡിന്റെ അടുത്ത എവേ എതിരാളികള്‍. അന്ന് വിജയിച്ചെങ്കിലും രണ്ട് ഗോളുകളാണ് ഗണ്ണേഴ്സ് രണ്ട് തവണയാണ് പന്ത് വലയില്‍ കയറ്റിയത്. വെസ്റ്റ്ഹാമിന്റെ തട്ടകത്തില്‍ ഈ മാസം ആദ്യം കളത്തിലിറങ്ങിയപ്പോള്‍ സമനിലയായിരുന്നു ഫലം.
എന്നാല്‍ ഇപ്പോള്‍ എവര്‍ട്ടണെ നേരിട്ടപ്പോള്‍ ജയവും സീസണിലെ ആദ്യ എവേ ക്ലീന്‍ ഷീറ്റും യുണൈറ്റഡ് നേടിയെടുത്തു. അങ്ങനെ എതിരാളികളുടെ തട്ടകത്തിലെ ശാപം ദി റെഡ് ഡെവിള്‍സ് അവസാനിപ്പിച്ചത് ടീമിന് ആത്മവിശ്വാസം നല്‍കുമെന്ന് ഉറപ്പ്.
Content Highlight: Manchester United secured their first away clean sheet in English Premier League
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ