| Wednesday, 2nd September 2026, 12:46 pm

ലോകത്തിലെ ആദ്യ താരം; പുതിയ ചരിത്രം സൃഷ്ടിച്ച് എൻസോ മാഞ്ചസ്റ്റർ സിറ്റിയിൽ

സുദേവ് എ

അര്‍ജന്റൈന്‍ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയില്‍ നിന്നും റെക്കോഡ് തുകക്കാണ് എന്‍സോ ഇത്തിഹാദിലെത്തുന്നത്. 125 ദശലക്ഷം പൗണ്ട് നല്‍കിയാണ് താരത്തെ സിറ്റി സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിലെ അലക്‌സാണ്ടര്‍ ഇസാക്കിനെ ഇതേ തുക നല്‍കിയായിരുന്നു ലിവര്‍പൂള്‍ സ്വന്തമാക്കിയിരുന്നത്. ഇപ്പോള്‍ ഇത്രയധികം തുക നല്‍കി വീണ്ടുമൊരു താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എത്തിയിരിക്കുകയാണ്.

ചെല്‍സിയും റെക്കോഡ് തുക നല്‍കിയായിരുന്നു അര്‍ജന്റൈന്‍ താരത്തെ സ്വന്തമാക്കിയിരുന്നത്. ബെനിഫിക്കയില്‍ നിന്നും 107 ദശലക്ഷം പൗണ്ടിനായിരുന്നു എന്‍സോ ചെല്‍സിയില്‍ എത്തിയത്.

ഇപ്പോള്‍ സിറ്റിയും 100 മില്യണ്‍ തുകയില്‍ താരം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയതോടെ ഫുട്ബോളിന്റെ ചരിത്രത്തില്‍ രണ്ട് തവണ 100 മില്യണ്‍ തുകക്ക് ട്രാന്‍സ്ഫര്‍ ചെയുന്ന ആദ്യ താരമാവാനും എന്‍സോക്ക് സാധിച്ചു,

2031 വരെയുള്ള കരാറിലാണ് എന്‍സോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. ചെല്‍സിക്ക് വേണ്ടി യുവേഫ കോണ്‍ഫറന്‍സ് ലീഗ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയാണ് എന്‍സോ ചെല്‍സി വിട്ടത്.

അര്‍ജന്റൈന്‍ ക്ലബ്ബുകളായ ഡിഫന്‍സ വൈ ജസ്റ്റിസിയ, റിവര്‍പ്ലേറ്റ് എന്നീ ടീമുകള്‍ക്കായി പന്തുതട്ടി കരിയര്‍ ആരംഭിച്ച എന്‍സോ റിവര്‍പ്ലേറ്റിനൊപ്പം നളന് കിരീടങ്ങളാണ് സ്വന്തമാക്കിയത്. പിന്നീട് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനിഫിക്കക്കായി കളത്തിലിറങ്ങിയ എന്‍സോ പ്രൈമിറ ലീഗ് കിരീടം നേടി.

അര്‍ജന്റീനക്കൊപ്പം 2022 ഫിഫ ലോകകപ്പ് 2024 കോപ്പ അമേരിക്ക എന്നീ കിരീടങ്ങള്‍ സ്വന്തമാക്കാനും എന്‍സോക്ക് സാധിച്ചിട്ടുണ്ട്. 2026 ഫിഫ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ അര്‍ജന്റീന ടീമിലെ അംഗവുമായിരുന്നു എന്‍സോ. താരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിരയിലും മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം നിലവില്‍ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ആദ്യ മത്സരത്തില്‍ ബേണ്‍മൗത്തിനെതിരെ 2-1ന് തകര്‍ത്ത സിറ്റി രണ്ടാം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കും കീഴടക്കി. സെപ്റ്റംബര്‍ അഞ്ചിന് കോണ്‍വെന്‍ട്രിക്കെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം.

Content Highlight: Manchester City sign Enzo Fernandes from Chelsea for world record fee

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more