മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ റെഡ് ഡെവിള്‍സിനെ അക്ഷരാര്‍ത്ഥത്തില്‍ നാണംകെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 23ാം മിനിട്ടില്‍ സിറ്റി സൂപ്പര്‍ താരം ഫില്‍ ഫോഡന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയിട്ടും ആ അഡ്വാന്റേജ് മുതലാക്കാന്‍ സാധിക്കാതെയാണ് യുണൈറ്റഡ് തോല്‍വിയിലേക്ക് വഴുതി വീണത്.
സ്വന്തം മണ്ണില്‍ തന്നെ ചിരവൈരികളോട് ഇത്തരത്തില്‍ തോല്‍ക്കേണ്ടി വന്നു എന്നതും യുണൈറ്റഡിന്റെ തോല്‍വിഭാരം ഇരട്ടിയാക്കി.
മത്സരത്തിന്റെ 60ാം മിനിട്ടില്‍ നോര്‍വീജയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഒറ്റ ഗോളിലാണ് സിറ്റിസണ്‍സ് വിജയം സ്വന്തമാക്കിയത്. കളിച്ച നാല് മത്സരത്തിലും പരാജയമറിയാതെയാണ് സിറ്റിസണ്‍സിന്റെ കുതിപ്പ്.
ഈ വിജയത്തോടെ ഒരു ചരിത്ര നേട്ടത്തിലെത്താനും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചു. ചിരവൈരികളുടെ തട്ടകത്തിലെത്തി അവരെ പത്ത് തവണ പരാജയപ്പെടുത്തുന്ന ആദ്യ ടീമായാണ് സിറ്റി ചരിത്രമെഴുതിയത്. മാഞ്ചസ്റ്റര്‍ ഈസ് റെഡ് എന്ന പഴഞ്ചൊല്ലില്‍ നീല നിറം പടരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായും ഈ നേട്ടത്തെ വിലയിരുത്തപ്പെടുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി – 10*
ലിവര്‍പൂള്‍ – 8
ആഴ്‌സണല്‍ – 6
ചെല്‍സി – 6
ടോട്ടന്‍ഹാം ഹോട്‌സ്പര്‍ – 5
ഒരുകാലത്ത് ചുവന്ന ചെകുത്താന്‍മാരുടെ വിജയത്തിനും ജൈത്രയാത്രകള്‍ക്കും സാക്ഷ്യം വഹിച്ച വിശ്വപ്രസിദ്ധമായ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തിനും ആരാധകര്‍ക്കും ഇപ്പോള്‍ പഴയ പ്രതാപം വെറും ഓര്‍മ മാത്രമാണ്.
ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം
പ്രീമിയര്‍ ലീഗ് സീസണില്‍ സിറ്റിക്കെതിരെയടക്കം രണ്ട് ഹോം മത്സരങ്ങളാണ് യുണൈറ്റഡ് കളിച്ചത്. ആ മത്സരത്തില്‍ അവര്‍ ജയിക്കുകയും ചെയ്തിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സബായ്‌ക്കെതിരെയും ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത നാല് ഗോളിനായിരുന്നു റെഡ് ഡെവിള്‍സിന്റെ വിജയം. മാത്യൂസ് കുന്‍ഹ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെഞ്ചമിന്‍ സെസ്‌കോ, ലിസാന്‍ഡ്രോ മാര്‍ട്ടീനസ് എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍.
റെലഗേഷനില്‍ നിന്നും മടങ്ങിയെത്തിയ ഹള്‍ സിറ്റിക്കെതിരെ നടന്ന എവേ മത്സരത്തില്‍ പരാജയപ്പെട്ടുകൊണ്ടാണ് യുണൈറ്റഡ് പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിച്ചത്.
രണ്ടാം മത്സരത്തില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇപ്‌സീച്ച് ടൗണിനെ രണ്ടിനെതിരെ അഞ്ച് ഗോളിന് തകര്‍ത്ത് യുണൈറ്റഡ് വരവറിയിച്ചു. എന്നാല്‍ എവര്‍ട്ടണിനെതിരായ എവേ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങിയ യുണൈറ്റഡ്, സിറ്റിക്കെതിരെ ഇപ്പോള്‍ തോല്‍വിയുമേറ്റുവാങ്ങിയിരിക്കുകയാണ്.
നാല് മത്സരത്തില്‍ ഒരു ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം നാല് പോയിന്റോടെ 13ാം സ്ഥാനത്താണ് യുണൈറ്റഡ്.
പ്രീമിയര്‍ ലീഗില്‍ ഇനി ഫുള്‍ഹാമിനെയാണ് യുണൈറ്റഡിന് നേരിടാനുള്ളത്. സെപ്റ്റംബര്‍ 20ന് എതിരാളികളുടെ തട്ടകമായ ക്രേവാന്‍ കോട്ടേജാണ് വേദി.
Content highlight: Manchester City becomes the 1st team to win 10 Premier League matches at Old Trafford