| Saturday, 20th October 2018, 7:28 am

മഞ്ചേശ്വരം എം.എല്‍.എ. അബ്ദുല്‍ റസാഖ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: മഞ്ചേശ്വരം എം.എല്‍.എ.അബ്ദുല്‍ റസാഖ് അന്തരിച്ചു. 61 വയസ്സായിരുന്നു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2011 മുതല്‍ മഞ്ചേശ്വരം എം.എല്‍.എ.യാണ്. മുസ്‌ലീം ലീഗ് ദേശീയ എക്‌സിക്യൂട്ടിവ് അംഗമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ട മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മഞ്ചേശ്വരം. കെ.സുരേന്ദ്രനെതിരെ 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റസാഖ്് അന്ന്് നിയമസഭസഭയിലെത്തിയത്.

1955 ലാണ് ജനനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റായിരിക്കെ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ ലീഗ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. ചെര്‍ക്കളം അബ്ദുല്ലയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള ലീഗിന്റെ ശക്തനായ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

Latest Stories

We use cookies to give you the best possible experience. Learn more