| Wednesday, 22nd May 2019, 8:00 am

മണര്‍ക്കാട് കസ്റ്റ്ഡി ആത്മഹത്യ: രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മണര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. സി.പി.ഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എ.എസ്.ഐ പ്രസാദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

മണര്‍ക്കാട് സ്വദേശി നവാസിനെ  ഇന്നലെയാണ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് വീട്ടിലുള്ളവരെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രൊട്ടക്റ്റീവ് കസ്റ്റ്ഡി എന്ന നിലയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പോലീസ് സ്റ്റേഷനിലെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

കോടതിയില്‍ കൊണ്ട് പോകുന്നതിന് തൊട്ട് മുന്‍പാണ് ആത്മഹത്യയെന്നും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കസ്റ്റഡി മരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more