| Tuesday, 19th July 2016, 6:44 pm

മോഹന്‍ലാലിന്റെ ആദ്യ തെലുങ്ക് ചിത്രം ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനാവുന്ന ആദ്യ തെലുങ്ക് ചിത്രം മനമാന്തെയും അതിന്റെ മലയാളം പതിപ്പായ വിസ്മയവും ആഗസ്ത് അഞ്ചിന് തിയ്യറ്ററുകളില്‍ എത്തും. ചിത്രത്തിലെ പുതിയ സ്റ്റിത്സിനോടൊപ്പം റിലീസ് തിയ്യതിയും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.

“അയ്‌തെ”, “അനുകൊക്കുണ്ട ഒക്ക റോജു” എന്നീ പ്രശസ്ത തെലുങ്ക് സിനിമകളുടെ സംവിധായകന്‍ ചന്ദ്രശേഖര്‍ യേലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് ഈ ബഹുഭാഷാ ചിത്രത്തില്‍ ഗൗതമിയാണ് ലാലിന്റെ നായികയാകുന്നത്. സായിറാം എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തെലുങ്ക് പഠിച്ച് മോഹന്‍ലാല്‍ സ്വന്തം ശബ്ദത്തിലാണ് ഡബ് ചെയ്തിരിക്കുന്നത്.

പരസ്പരബന്ധിതമായ നാലു കഥകളാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിനെ കൂടാതെ മലയാളത്തില്‍ നിന്ന് നെടുമുടി വേണു, ജോയ് മാത്യു, പി.ബാലചന്ദ്രന്‍ എന്നിവരും തെലുങ്കില്‍ നിന്ന് ഗായകനും നടനുമായ എസ്.പി.ബാലസുബ്രഹ്മണ്യം, തമിഴ്നടന്‍ നാസര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്

Latest Stories

We use cookies to give you the best possible experience. Learn more