| Friday, 1st July 2016, 9:56 pm

മങ്കട ദുരാചാരക്കൊല; മുഖ്യപ്രതികള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മങ്കടയിലെ ദുരാചാര കൊലപാതകത്തില്‍ മുഖ്യ പ്രതികള്‍ പോലീസ് പിടിയില്‍. സുഹൈല്‍, സക്കീര്‍ ഹുസൈന്‍ എന്നിവരാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍വെച്ച് പോലീസ് പിടിയിലായത്. കൊലപാതകത്തില്‍ പ്രതികള്‍ക്ക് നേരിട്ട് ബന്ധമുള്ളതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പെരിന്തല്‍മണ്ണ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മങ്കട സ്വദേശികളായ പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍, ഷഫീഖ്, അബ്ദുള്‍ നാസര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത്. നസീര്‍ സ്ത്രീയുടെ വീട്ടിനകത്തുണ്ടെന്നറിഞ്ഞ് പരിസരവാസികള്‍ സംഘം ചേരുകയും വീട്ടില്‍ അതിക്രമിച്ച് കടന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് കേസ്. മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍തന്നെ ഫോണ്‍ വിളിച്ചാണ് മറ്റുള്ളവരെ വിവരമറിയിച്ചിരുന്നത്.

സഹോദരന്‍ നവാസും നാട്ടുകാരും സ്ഥലത്തെത്തി ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അക്രമികള്‍ ആരെയും അടുപ്പിച്ചില്ല. ഇതിനിടെ വെള്ളം ചോദിച്ച നസീറിന് സഹോദരന്‍ വെള്ളം കൊടുക്കാന്‍ തുനിഞ്ഞെങ്കിലും അക്രമികള്‍ ഭീഷണിപ്പെടുത്തി തടയുകയായിരുന്നു. നസീറിന്റെ തലയില്‍ ആഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ടായിരുന്നു. രണ്ടു കൈകളും തോള്‍ മുതല്‍ വിരല്‍ വരെ അടിച്ച് തകര്‍ത്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more