സിംഗപ്പൂരില്‍ നടന്ന സൗഹൃദമത്സരത്തില്‍ ജപ്പാനോട് തോറ്റ് ബ്രസീല്‍. ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലാണ് ജപ്പാന്റെ ജയം. മത്സരത്തില്‍ ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയ്ക്കും മുന്നേറ്റനിര താരം റാഫിഞ്ഞയ്ക്കും ചുവപ്പുകാര്‍ഡ് ലഭിച്ചു.
91ാം മിനുട്ടില്‍ കവന്‍ട്രി സിറ്റി വിങ്ങര്‍ തത്സുഹിറോ സകാമോട്ടോ നേടിയ ഗോളിന് പിന്നാലെയാണ് ഇരുവരെയും പുറത്താക്കിയത്. ഗോളിന് മുമ്പ് ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ജാവോ ഗോമസിനെ ജപ്പാന്‍ താരം വീഴ്ത്തിയതിന് ബ്രസീല്‍ ഫൗള്‍ ആവശ്യപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല.
ഇതിനെതിരെ ബ്രസീല്‍ താരങ്ങള്‍ പ്രതിഷേധിച്ചു. മത്സരശേഷവും സിംഗപ്പൂര്‍ റഫറി ജാന്‍സന്‍ ഫൂ ഉള്‍പ്പെടെയുള്ള ഒഫീഷ്യല്‍സുമായി ബ്രസീല്‍ താരങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
ബെഞ്ചിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞാണ് തനിക്ക് ചുവപ്പുകാര്‍ഡ് നല്‍കിയതെന്നാണ് ആന്‍സലോട്ടി പറഞ്ഞത്. ആന്‍സലോട്ടിയ്ക്ക കാര്‍ഡ് നല്‍കിയതിന് തൊട്ടുപിന്നാലെ റഫറി റാഫീഞ്ഞയ്ക്കും ചുവപ്പ് കാണിച്ചു.
ഇതിനുമുമ്പ് നടന്ന സൗഹൃദ മത്സരത്തിലും ജപ്പാന്‍ ബ്രസീലിനെ 3-2ന് തോല്‍പ്പിച്ചിരുന്നു. അതേസമയം, ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ 2-1ന് വിജയിച്ചിരുന്നു.
‘ബെഞ്ചിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും എല്ലാ താരങ്ങളും മൈതാനത്തേക്ക് ഇറങ്ങിയെന്നും പറഞ്ഞാണ് റഫറി എനിക്ക് ചുവപ്പുകാര്‍ഡ് നല്‍കിയത്,’ ആന്‍സലോട്ടി പറഞ്ഞു.
റഫറിയുടെ പ്രകടനം മത്സരഫലത്തെ സ്വാധീനിച്ചുവെന്നത് വ്യക്തമാണെന്നെന്നും എന്നാല്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും ആന്‍സലോട്ടി പറഞ്ഞു.
‘ഉയര്‍ന്ന നിലവാരത്തിലുള്ള മത്സരമായിരുന്നു ഇത്. ഇത്തരമൊരു മത്സരം നിയന്ത്രിക്കാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് കരുതുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ 20 മിനിട്ടില്‍ തന്നെ ടകേഫുസ കുബോയുടെയും കെയ്‌റ്റോ നകാമുറയുടെയും ഗോളുകളിലൂടെ ജപ്പാന്‍ 2-0ന് മുന്നിലെത്തി. 33ാം മിനിട്ടിലും 75ാം മിനിട്ടിലും വിനിഷ്യസ് നേടിയ ഗോളുകളില്‍ ബ്രസീല്‍ സമനില പിടിച്ചു.
റാഫീഞ്ഞയ്‌ക്കെതിരായ ഫൗളിന് ആദ്യ പകുതിയില്‍ പെനാല്‍റ്റി അനുവദിക്കാത്തതിന് താരവും പരിശീലകനും പ്രതിഷേധിച്ചിരുന്നു. 71ാം മിനിട്ടില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്ത റാഫീഞ്ഞ പുറത്തേക്ക് പോകുന്നതിനിടെ നാലാം റഫറിയോടും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
Content Highlight: Manager Carlo Ancelotti and captain Raphinha were sent off as Brazil were beaten by a stoppage-time winner in a friendly against Japan