| Wednesday, 27th May 2015, 8:07 am

മനാബി ബന്ധോപാധ്യായ് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യയിലെ, ചിലപ്പോള്‍ ലോകത്തിലെ തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പലായി ചുമതലയേറ്റെടുക്കുകയാണ് മനാബി ബന്ധോപാധ്യായ്. ജൂണ്‍ 9ന് ക്രിഷ്ണ നഗര്‍ വനിതാ കോളേജിലാണ് മനാബി ചുമതലയേല്‍ക്കുന്നത്. വിവേകാനന്ദ സതോബര്‍ഷികി മഹാ വിദ്യാലയത്തിലെ ബംഗാളി അസോസിയേറ്റ് പ്രൊഫസറാണ് മനാബി ഇപ്പോള്‍.

ഈ തീരുമാനം എടുത്തത് കോളേജ് സര്‍വ്വീസ് കമ്മീഷനാണ്. അവരുടെ തീരുമാനങ്ങളില്‍ ഞാന്‍ ഇടപെടുന്നില്ല. ഞങ്ങളുടെ തുറന്ന സമീപനത്തെ കുറിച്ച് അവര്‍ക്കറിയാം. ഈ തീരുമാനത്തില്‍ ഞാന്‍ സന്തോഷവാനാണ്”. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

കോളേജ് സുഗമമായി കോളേജിനെ മുന്നോട്ട് കൊണ്ടു പോകാന്‍ പ്രാപ്തമായ ശക്തമായ വ്യക്തിത്വത്തിനുടമയായ ഒരു പ്രിന്‍സിപ്പലാണ് മനാബിയെന്ന് കോളേജ് ഗവേണിങ് ബോഡി ചെയര്‍മാനും ടെക്‌നിക്കല്‍ എജുക്കേഷന്‍ മന്ത്രിയുമായ ഉജ്ജല്‍ ബിശ്വാസ് പറഞ്ഞു.

്അതേസമയം മനാബി നല്ലൊരു മനുഷ്യനാണെന്നും പാണ്ഡിത്യവും നേതൃപാടവവും ഉള്ളയാളാണെന്നും. അവരുടെ നിയമനം മൂന്നാം ലിംഗ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ക്രിഷ്ണ നഗര്‍ വനിതാ കോളേജി അഫിലിയേറ്റ് ചെയ്തിട്ടുള്ള കല്യാണി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ രത്തന്‍ ലാല്‍ ഹംഗ്ലൂ പറഞ്ഞു.

ചൊവ്വാഴ്ച്ച രാവിലെ മനാബി തന്റെ വളര്‍ത്തു പുത്രനൊപ്പം കോളേജ് സന്ദര്‍ശിച്ചിരുന്നു. ഈ തസ്തിക ഞാന്‍ ആഗ്രഹിച്ചിരുന്നതല്ല. എന്റെ 92 വയസ്സുള്ള അച്ഛന്‍ നെയ്ഹത്തിയിലാണ് താമസിക്കുന്നത്. അച്ഛന്റെ അടുത്ത് നില്‍ക്കാനും പരിചരിക്കാനും കഴിയുമല്ലോ എന്നുള്ളതുകൊണ്ടാണ് ഞാന്‍ ഈ വാഗ്ദാനം സ്വീകരിച്ചത്. എന്റെ പുതിയ സഹപ്രവര്‍ത്തകര്‍ എന്നെ ടി.വിയില്‍ കണ്ടിട്ടുണ്ട്. പക്ഷെ ഞാന്‍ അവരുടെ ശബ്ദം മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. ജോലിയേറ്റെടുക്കുന്നതിന് മുമ്പ് അവരെ വ്യക്തപരമായി പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ട്. മനാബി പറഞ്ഞു.

മനാബിയുടെ ഈ സ്ഥാനക്കയറ്റത്തില്‍ ഏറെ ആത്മവിശ്വാസത്തിലാണ് മൂന്നാം ലിംഗവിഭാഗക്കാരും. അനുമോദനങ്ങളുമായി മനാബിക്കു ലഭിക്കുന്ന ഫോണ്‍കോളുകളില്‍ പലതും മൂന്നാം ലിഗക്കാരുടെ ആത്മ വിശ്വാസം നിറഞ്ഞവയായിരുന്നു. അതേസമയം മനാബിയുടെ നിയമനത്തില്‍ ഏറെ ആവേശത്തിലാണ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

We use cookies to give you the best possible experience. Learn more