| Tuesday, 14th August 2018, 10:22 am

ഉമര്‍ ഖാലിദിനുനേരെ വെടിവെച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

എഡിറ്റര്‍

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചയാളെന്ന് സംശയിക്കുന്ന വ്യക്തിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. അക്രമി സംഭവസ്ഥലത്തുനിന്നും ഓടുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

സന്‍സദ് മാര്‍ഗിലെ വിത്തല്‍ ഭായ് പട്ടേല്‍ ഹൗസിനു സമീപമുള്ള സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

കഴിഞ്ഞദിവസം അതീവ സുരക്ഷാ മേഖലയായ ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് പുറത്തുവെച്ചാണ് ഉമര്‍ ഖാലിദ് ആക്രമിക്കപ്പെടുന്നത്. പാര്‍ലമെന്റില്‍ നിന്ന് ഏകദേശം ഇരുനൂറ് മീറ്റര്‍ മാത്രം അകലെയുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ രാഷ്ട്രപതി അടക്കമുള്ളവര്‍ നിരന്തരം പരിപാടികളില്‍ പങ്കെടുക്കുന്നതാണ്. കൂടാതെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളോട് ചേര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇവിടെ ആക്രമണം നടന്നത്.

Also Read:“പാര്‍ട്ടി പുറത്താക്കിയപ്പോള്‍ അച്ഛന്‍ കരഞ്ഞത് ഞങ്ങള്‍ക്ക് മറക്കാനാവില്ല”; സോമനാഥ് ചാറ്റര്‍ജിയുടെ ഭൗതികശരീരത്തില്‍ ചെങ്കൊടി പുതപ്പിക്കുന്നത് എതിര്‍ത്ത് കുടുംബം

അജ്ഞാതനായ അക്രമി ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു. കൂടി നിന്നിരുന്നവര്‍ ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

Also Read:ആദ്യം രാജ്യദ്രോഹക്കുറ്റം ചുമത്തി, ഇപ്പോള്‍ വധശ്രമം; ഉമര്‍ ഖാലിദിനെതിരെ തുടരുന്ന അസഹിഷ്ണുത

സ്വാതന്ത്ര്യത്തിലേയ്ക്ക് ഭയപ്പെടാതെ എന്ന് പേരിട്ടുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഉമര്‍ഖാലിദ് എത്തിയത്. അഡ്വ.പ്രശാന്ത് ഭൂഷണ്‍, “ദ വയര്‍” ജേര്‍ണലിസ്റ്റ് അര്‍ഫ് ഖാനും ഷെര്‍വാണി, പാര്‍ലമെന്റംഗം മനോജ് ഝാ, മുന്‍ ഐ.ജി എസ്.ആര്‍ ദരാപുരി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അമിത് സെന്‍ഗുപ്ത, ജാര്‍ഖണ്ഡില്‍ ഹൈന്ദവ തീവ്രവാദികള്‍ തല്ലിക്കൊന്ന മനുഷ്യരുടെ നീതിക്ക് വേണ്ടി വാദിക്കുന്ന അഡ്വ.ഷദാബ് അന്‍സാരി, മുന്‍ പാര്‍ലമെന്റംഗം അലി അന്‍വര്‍, ജെ.എന്‍.യുവിന്‍ എ.ബി.വി.പി അക്രമത്തിന് വിധേനായ ശേഷം കാണാതായ നജീബ് അഹ്മദിന്റെ ഉമ്മ ഫാത്തിമ നഫീസ്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ദല്‍ഹിക്കടുത്ത് തീവണ്ടിയില്‍ ഹൈന്ദവ തീവ്രവാദികള്‍ ആക്രമിച്ച് കൊന്ന ജുനൈദിന്റെ ഉമ്മ ഫാത്തിമ, ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ തല്ലിക്കൊന്ന അലീമുദ്ദീന്റെ ഭാര്യ മരിയം, ഹാപൂര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സമായ്ദീന്‍, മുസ്‌ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് അവളുടെ വീട്ടുകാര്‍ കൊന്ന അങ്കിത് സക്‌സേനയുടെ പിതാവ് യശ്പാല്‍ സക്‌സേന, ഡോ.കഫീല്‍ ഖാന്‍, സോളിഡാരിറ്റി നേതാവ് പി.എം.സാലിഹ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങായിരുന്നു അത്.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more