| Thursday, 22nd March 2018, 6:44 pm

തീയേറ്ററില്‍ താഴെ വീണ ഫോണ്‍ എടുക്കുന്നതിനിടെ സീറ്റിനിടയില്‍ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍ : തിയ്യേറ്ററില്‍ സിനിമ കാണുന്നതിനിടെ താഴെ പോയ മൊബൈല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സീറ്റിനുള്ളില്‍ തല കുരുങ്ങിയ യുവാവിന് ദാരുണാന്ത്യം. അതീഫ് റാഫിഖ് എന്ന 24 കാരനാണ് മരിച്ചത്. ബര്‍മിംഗ് ഹാമിലെ സ്റ്റാര്‍ സിറ്റി എന്റര്‍ടെയിന്‍മന്റ് തിയേറ്ററില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ഭാര്യക്കൊപ്പം സിനിമ കണ്ട് കൊണ്ടിരിക്കെ താഴെ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു അതീഫ്. ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ ഇലക്ട്രോണിക്ക് ഫൂട്ട് റെസ്റ്റിനുള്ളില്‍ തല കുടുങ്ങുകയായിരുന്നു.


Read Also: ‘തെറ്റ് എന്റേതാണ്, സമ്മര്‍ദ്ദം കാരണമാണ് ബാറ്റ് ചെയ്യാതിരുന്നതെന്ന് പറയുന്നില്ല’; നിദാഹസ് ട്രോഫിയിലെ മോശം പ്രകടനം ഏറ്റുപറഞ്ഞ് വിജയ് ശങ്കര്‍


കുടുങ്ങിയ തല സ്വയം പുറത്തെടുക്കാന്‍ ഏറെ നേരം പരിശ്രമിച്ചെങ്കിലും, ശ്രമം വിഫലമായപ്പോള്‍ ഒച്ച വെക്കുകയും അടുത്തുള്ള തന്റെ ഭാര്യയെ കൈകെണ്ട്് തട്ടിവിളിച്ച് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് തിയേറ്റര്‍ ജീവനക്കാരും സുഹൃത്തക്കളും ചേര്‍ന്ന് ഫൂട്ട് റെസ്റ്റ് തകര്‍ത്ത് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഒരാഴ്ചക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ ബിര്‍മിംങ്ഹാം സിറ്റി കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more