| Friday, 20th March 2020, 9:04 am

കൊവിഡ് പേടി; ബൈക്കില്‍ യാത്ര ചെയ്യവെ തുമ്മിയ ആളെ തല്ലിച്ചതച്ച് ആള്‍ക്കൂട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോലാപൂര്‍: മഹാരാഷ്ട്രയില്‍ കൊവിഡ് ഭീതി ഉയരവെ, പൊതുസ്ഥലത്ത് തുമ്മിയ ആളെ തല്ലിച്ചതച്ച് ജനക്കൂട്ടം. കോലാപൂരിലാണ് സംഭവം. ബൈക്കില്‍ യാത്രചെയ്യവെ തുമ്മിയ ആളെയാണ് ആള്‍ക്കൂട്ടം പിടിച്ചിറക്കി മര്‍ദ്ദിച്ചത്.

തുമ്മിയപ്പോള്‍ എന്തുകൊണ്ടാണ് മുഖം മറയ്ക്കാത്തത് എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. മറ്റൊരു വാഹനത്തില്‍ എത്തിയ ആളുകളാണ് മര്‍ദ്ദിച്ചതെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്.

വിഷയത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായെങ്കില്‍ വിഷയം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മഹാരാഷ്ട്രയില്‍ ഇതുവരെ 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more