| Friday, 10th June 2016, 10:26 am

മുസ്‌ലിം ആയതിനാല്‍ എന്നെ വിമാനത്താവളത്തില്‍ തടഞ്ഞു: മാമുക്കോയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിം ആയതിനാല്‍ താന്‍ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി നടന്‍ മാമുക്കോയ. ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു സംഭവമെന്നും നാലു മണിക്കൂറോളം തന്നെ വിമാനത്താവളത്തില്‍ തടഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയയുടെ ഈ വെളിപ്പെടുത്തല്‍.

“അന്ന് വിമാനത്താവളത്തില്‍ നാലു മണിക്കൂറാണ് തടഞ്ഞുവെച്ചത്. മരുന്നും രണ്ടു ജോഡി ഡ്രസും മാത്രമാണ് ആ സ്യൂട്ട്‌കേസില്‍ ഉണ്ടായിരുന്നത്. എന്നിട്ടാണീ ദുരനുഭവം. എടിവെപ്പോയാലും ഇങ്ങനെയൊക്കെ അനുഭവിക്കണം.” മാമുക്കോയ പറയുന്നു.

“മഹാനായ അബ്ദുല്‍ കലാമിനു വരെയുണ്ടായില്ലേ ഇത്തരം അനുഭവം. ഒബാമ വരെ അവസാനം മാപ്പുചോദിച്ചില്ലേ? എന്താണിതിന്റെയൊക്കെ അര്‍ത്ഥം? പാസ്‌പോര്‍ട്ടില്‍ മുസ്‌ലിം പേരായതുകൊണ്ട് മാത്രമായിരുന്നു ഇത്.” അദ്ദേഹം വ്യക്തമാക്കി.

ദളിതര്‍ക്കെതിരെ ഇവിടെ നടക്കുന്നത് കൊടുംക്രൂരതയാണെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു.

“ദളിതര്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കണ്ടില്ലേ? അവരെ അടിക്കാം, കൊല്ലാം, ചുട്ടുകൊല്ലാം എന്ന സ്ഥിതിയല്ലേ? ഇതൊന്നും ചോദിക്കാനും പറയാനും ഉത്തരവാദിത്തമുള്ള ആരുമില്ലെന്ന സ്ഥിതിയായി. ഇങ്ങനെയാണോ വേണ്ടത്? സ്ഥാനം, വലിപ്പം, ജാതി എന്നിവ നോക്കിയാണോ മനുഷ്യരെ കണക്കാക്കേണ്ടത്?” അദ്ദേഹം ചോദിക്കുന്നു.


Don”t Miss: ജിഷ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരവ്: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്


സംവിധായകന്‍ മുഹ്‌സിന്‍ പെരാരിയുടെ “ഫ്യൂണറല്‍ ഓഫ് എ നാറ്റീവ് സണ്‍” എന്ന സംഗീത ആല്‍ബത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് മാമുക്കോയ ആയിരുന്നു. രാജ്യത്ത് ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കും ഭരണകൂട ഭീകരയ്ക്കും എതിരായ രൂക്ഷവിമര്‍ശനമായിരുന്നു ഈ വീഡിയോ ആല്‍ബം.

We use cookies to give you the best possible experience. Learn more