| Tuesday, 9th January 2018, 1:39 pm

ക്യാപ്റ്റനില്‍ ജയസൂര്യയുടെ കൂടെ മമ്മൂട്ടിയും; ആവേശത്തോടെ ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മോഹന്‍ലാലിന് പുറമേ മമ്മുട്ടിയും അതിഥി താരമാവുന്നു. ഫുട്‌ബോള്‍ ഇതിഹാസം വി.പി സത്യന്റെ കഥപറയുന്ന ക്യാപ്റ്റനിലാണ് മമ്മൂട്ടി അതിഥി താരമാവുന്നത്. മമ്മൂട്ടിയായി തന്നെയാണ് ചിത്രത്തില്‍ സൂപ്പര്‍ താരം എത്തുന്നത്. നവാഗതനായ പ്രജേഷ് സെന്‍ ആണ് ക്യാപ്റ്റന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജ് നിര്‍മിക്കുന്ന ക്യാപ്റ്റന്റെ ചിത്രീകരണം കോഴിക്കോട് ആയിരുന്നു. ചിത്രത്തില്‍
വി.പി. സത്യന്റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും സിദ്ധിഖിന്റെ അസോസിയേറ്റുമായ പ്രജേഷ് സെന്‍ തന്റെ ആദ്യ ചിത്രത്തിലൂടെ പുതിയതലമുറയ്ക്ക് മഹാനായ വി.പി. സത്യനെന്ന കളിക്കാരനെ പരിചയപ്പെടുത്തുകയാണ്. ചിത്രത്തില്‍ തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ആണ് ഈണം പകരുന്നത്. നൂറോളം ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more