| Saturday, 22nd September 2018, 12:25 pm

മമ്മൂട്ടി ചിത്രം ഉണ്ട ഒരുങ്ങുന്നത് ഛത്തീസ്ഗഢില്‍; മലയാള സിനിമ ചിത്രീകരിക്കുന്നത് ആദ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് സിനിമക്ക് ശേഷം ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉണ്ടയുടെ ചിത്രീകരണം ഛത്തീസ്ഗഢില്‍. ആദ്യമായാണ് ഒരു മലയാള സിനിമ ഇവിടെ ചിത്രീകരിക്കുന്നത്.

ഒക്ടോബര്‍ പത്തിനാണ് ചിത്രീകരണം ആരംഭിക്കുന്നത്. പെലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ പേജിലൂടെ പുറത്തുവിട്ടത്.

Also Read മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാരില്‍ കീര്‍ത്തി സുരേഷും തമിഴ് നടന്‍ അര്‍ജുനും പ്രധാനവേഷത്തില്‍

ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണ സേതുകുമാര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ യുവതാരങ്ങളായ ഷൈന്‍ ടോം ചാക്കോയും അര്‍ജുന്‍ അശോകും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഗേവ്മിറ്റ് യു ആരിയാനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ഛത്തീസ്ഗഢില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന ഉണ്ട ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തും.

We use cookies to give you the best possible experience. Learn more