| Wednesday, 21st November 2018, 11:57 pm

ആവര്‍ത്തിക്കുമോ വീണ്ടുമൊരു മായാവി ? ;മമ്മൂട്ടിയും റാഫിയും വീണ്ടുമൊരുമിക്കുന്നെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒരിടവേളക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ റാഫിയും വീണ്ടുമൊന്നിക്കുന്നതായി റിപ്പോര്‍ട്ട്. നീണ്ട ഇടവേളക്ക് ശേഷമാണ് മമ്മൂട്ടിയും റാഫിയും വീണ്ടുമൊന്നിക്കുന്നത്.

നേരത്തെ മായവി എന്ന ചിത്രത്തിലാണ് ആദ്യമായി റാഫിയും മമ്മൂട്ടിയും ഒന്നിച്ചത്. ചിത്രത്തിന്റെ തിരക്കഥ റാഫിയായിരുന്നു. പിന്നീട് ലൗവ് ഇന്‍ സിംഗപൂര്‍ എന്ന ചിത്രം റാഫിമെക്കാര്‍ട്ടിന്‍ ടീം ഒരുക്കിയെങ്കിലും വിജയിച്ചില്ല.

Also Read  യുട്യൂബ് ട്രെന്റായി വിജയ്‌ദേവര്‍കൊണ്ടയുടെ സംഗീത ആല്‍ബം; മെയില്‍ വേര്‍ഷന്‍ കൂടി വേണമെന്ന് ആരാധകര്‍, വീഡിയോ

ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി റാഫി ഒരു ചിത്രം ഒരുക്കുന്നതായാണ് അണിയറയിലെ വിവരം. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുക. എന്നാല്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പോക്കിരിരാജയുടെ രണ്ടാംഭാഗമായ മധുരരാജ, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് മമ്മൂട്ടി. നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മാമാങ്കം, ഗാനഗന്ധര്‍വ്വന്‍, ബിലാല്‍, യാത്ര എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more