| Saturday, 5th August 2023, 7:58 pm

ബസൂക്കയിലെ പോര്‍ഷന്‍സ് തീര്‍ത്തു ; വ്യത്യസ്ത ലൈനപ്പുമായി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ഡിനോ ഡെന്നിസിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. മമ്മൂട്ടിയുടെ ചിത്രീകരണം ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായതായി ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തിരുന്നു. അടുത്ത രണ്ടോ മൂന്നോ ആഴ്ച്ചയ്ക്കുള്ളില്‍ ബസൂക്കയുടെ മുഴവന്‍ ചിത്രീകരണം പൂര്‍ത്തിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗെയിം ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ബസൂക്കയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക.

ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഒരു പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ കാമിയോ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ഓസ്ലറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം രാഹുല്‍ സദാശിവന്റെ ഹൊറര്‍ സിനിമയില്‍ മമ്മൂട്ടി നായകനാകുമെന്നാണ് റിപോര്‍ട്ടുകള്‍.

ഭൂതകാലം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണിത്.

ഓ?ഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പേര് പ്രഖ്യപിച്ചിട്ടില്ല. മമ്മൂട്ടി ലീഡ് റോളിലെത്തുന്ന ചിത്രത്തില്‍ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാകും ഉണ്ടാവുക. ഇതിന് ശേഷമാകും മമ്മൂട്ടി മറ്റ് പ്രൊജക്ടുകളുടെ ഭാ?ഗമാവുക എന്നാണ് റിപ്പോര്‍ട്ട്.

ഇതിനൊപ്പം വൈശാഖിന്റെ സംവിധാനത്തില്‍ ഒരു മമ്മൂട്ടി ചിത്രം ഒരുങ്ങുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെ ആണെങ്കില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാകും അത്.

ജിയോ ബേബിയുടെ സംവിധാനത്തില്‍ പുറത്തുവരാന്‍ ഇരിക്കുന്ന കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍. ഇതില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എ.എസ്.ഐയാണ്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറായിരുന്നു മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.

Content Highlight: Mammooty have variety movie line up

Latest Stories

We use cookies to give you the best possible experience. Learn more