| Friday, 3rd October 2014, 3:50 pm

മോദിയെ അഭിനന്ദിച്ച് മമ്മൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ക്ലീന്‍ ഇന്ത്യ ചലഞ്ചി”നെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇങ്ങനെയൊരു പരിപാടിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ പറഞ്ഞു.

മോദി പരിസരം വൃത്തിയാക്കുന്ന ഫോട്ടോയുള്‍പ്പെടെയാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ചലഞ്ചിനെ സപ്പോര്‍ട്ട് ചെയ്യുന്നതായും ഇതിന്റെ ഭാഗമാകുമെന്നും മമ്മൂട്ടി പറഞ്ഞു.

തന്റെ എല്ലാ ആരാധകരോടും സുഹൃത്തുകളോടും ഈ ചലഞ്ചിന്റെ ഭാഗമാകാനും മമ്മൂട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അഡിക്ടഡ് ടു ലൈഫ്, മൈ ട്രീ ചലഞ്ച് എന്നിവ പോലെയുള്ള പ്രചാരണ ക്യാമ്പയിനുകള്‍ നമുക്കാവശ്യമെണെന്നും മമ്മൂട്ടി പറയുന്നു.

ഉണര്‍ന്ന് പ്രവര്‍ത്തിക്കു മാറ്റം അനിവാര്യമാണ് എന്ന ആഹ്വാനത്തോടെയാണ് മമ്മൂട്ടി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more