| Monday, 3rd November 2025, 4:07 pm

അജയനും അജയചന്ദ്രനും പോറ്റിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു: ഏഴാമത്തെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ ചരിത്രമഴുതി മമ്മൂട്ടി. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി പുരസ്‌കാരത്തിന് അര്‍ഹനായത്. ഏഴാമത്തെ സംസ്ഥാന പുരസ്‌കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഇതോടെ ഏറ്റവുമധികം സംസ്ഥാന പുരസ്‌കാരം നേടുന്ന താരമായി മമ്മൂട്ടി മാറിയിരിക്കുകയാണ്.

അവസാന റൗണ്ടില്‍ കടുത്ത മത്സരത്തിനൊടുവിലാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത്. കിഷ്‌കിന്ധാ കാണ്ഡത്തിലെ പ്രകടനത്തിന് ആസിഫ് അലിയും അജയന്റെ രണ്ടാം മോഷണത്തിലൂടെ ടൊവിനോയും അവസാന റൗണ്ടില്‍ വലിയ വെല്ലുവിളി മമ്മൂട്ടിക്ക് നല്കിയിരുന്നു. എന്നാല്‍ പോറ്റിയായും ചാത്തനായും നിമിഷങ്ങള്‍ കൊണ്ട് മാറിമറിഞ്ഞ പ്രകടനത്തിലൂടെ പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കുകയായിരുന്നു.

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ആദ്യം മുതല്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു മമ്മൂട്ടിയുടേത്. അര നൂറ്റാണ്ട് പിന്നിട്ട സിനിമാജീവിതത്തിലും പുതിയ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് തന്നിലെ നടനെ തേച്ചുമിനുക്കുന്ന മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കും അവാര്‍ഡ് സ്വന്തമാക്കാനാകില്ലെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഒടുവില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായും പകര്‍ന്നാടിയ മമ്മൂട്ടിയെ ജൂറി തെരഞ്ഞെടുക്കുകയായിരുന്നു.

Content Highlight: Mammootty won the best actor award for Bramayugam

We use cookies to give you the best possible experience. Learn more