| Sunday, 30th November 2025, 1:03 pm

ആളുകള്‍ പറയുന്നു ഞാന്‍ ഇതില്‍ വില്ലനാണെന്ന്; നിര്‍മാതാവിന് എന്നെ വെച്ച് ചെയ്യാന്‍ താത്പര്യമില്ലാത്ത സിനിമകള്‍ നമ്മള്‍ ഏറ്റെടുക്കും: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കളങ്കാവല്‍. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന സിനിമ ഡിസംബര്‍ 5നാണ് തിയേറ്ററുകളിലെത്തുന്നത്. ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്.

Kamalmkaval/ Theatrical poster

ഇപ്പോള്‍ കളങ്കാവല്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി.

‘നായകന്‍ എന്ന രീതിയിലേക്ക് ക്യാറ്റഗറേയ്‌സ് ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് ഒരുപാട് നല്ല റോളുകള്‍ നഷ്ടപ്പെട്ട് പോകും. സിനിമയില്‍ ഒരു സീനിയര്‍ നടനാണെങ്കില്‍ കുറച്ച് കൂടി ചോയ്‌സ് ഉണ്ടാകും. ഒരു ഹീറോ എന്ന് പറഞ്ഞാല്‍ അതില്‍ പല ലിമിറ്റേഷനുമുണ്ട്.

മമ്മൂട്ടി Photo: Screen Grab/ Mammootty kampany

വില്ലനും അങ്ങനെ ഉണ്ടാകാം, നമ്മളുടെ സിനിമയില്‍ കാണുന്ന വില്ലന്‍മാരൊക്കെ പല രൂപത്തിലാണ് വരുന്നത്. ഹീറോയുടെ കാര്യത്തില്‍ കുറേയൊക്കെ മാറി കഴിഞ്ഞെങ്കിലും ഇപ്പോഴും ചില പരിമിതികളുണ്ട്. ഒരു കണ്‍വെന്‍ഷല്‍ സിനിമയിലൊക്കെ അങ്ങനെ തന്നെയാണ്,’ മമ്മൂട്ടി പറയുന്നു.

കളങ്കാവലില്‍ താന്‍ വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്നും എന്നാല്‍ താന്‍ വില്ലന്‍ അല്ല, ഒരു ഗുഡ് സോള്‍ അല്ല എന്നാണെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

മമ്മൂട്ടി കമ്പനിയുടെ അടുത്ത സിനിമ ഏതാണെന്ന് എങ്ങനെയാണ് തീരുമാനം എടുക്കുന്നത് എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

വേറൊരു നിര്‍മാതാവിന് തന്നെ വെച്ച് ചെയ്യാന്‍ താത്പര്യമില്ലാത്ത സിനിമകളോ കൊമേഴ്ഷ്യല്‍ സക്‌സസ് എത്രത്തോളം ഉണ്ടാകുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സിനിമകളോ ആയിരിക്കും മമ്മൂട്ടി കമ്പനി ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊമേര്‍ഷ്യല്‍ ആസ്പക്റ്റുള്ള സിനിമയാണെങ്കിലും അതിന് ഒരു പ്രത്യേകത വേണമെന്നും റോഷാക്കും കണ്ണൂര്‍ സ്‌ക്വാഡുമെല്ലാം അങ്ങനെയുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. അങ്ങനെയുള്ള സിനിമകളാണ് മമ്മൂട്ടി കമ്പനി തെരഞ്ഞെടുക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Mammootty talks about the movie Kalankaval and the Mammootty Company

We use cookies to give you the best possible experience. Learn more