ഹൈദരാബാദിൽ വെച്ച് നടന്ന ഓ.എം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് തെലുങ്ക് സംസാരിക്കാൻ അറിയാത്തതിനാൽ ഇംഗ്ലീഷിൽ സംസാരിക്കാമെന്ന് പറഞ്ഞാണ് നടൻ സംസാരിച്ച് തുടങ്ങുന്നത്. എന്താണ് വേദിയിൽ വരുമ്പോൾ സംസാരിക്കേണ്ടത് എന്നതിനെ പറ്റി താനും നടനായിട്ടുള്ള ധനുഷും ഡിസ്കസ് ചെയ്തിരുന്നുവെന്നും, എന്താണ് സംസാരിക്കുകയെന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നുവെന്നും താരം തമാശരൂപേണ പറഞ്ഞു. ഇടയിൽ നടൻ മലയാളത്തിൽ സംസാരിച്ചതും സദസിനെ ആവേശത്തിലാക്കി.
‘സീനിയർ വ്യക്തിയായതുകൊണ്ട് അവർ അവസാനത്തെ ആളായാണ് എന്നെ വിളിച്ചത്. ഞാൻ ശെരിക്കും ഞെട്ടി പോയത് സ്റ്റാൻഡിങ് ഒവേഷൻ കണ്ടിട്ടാണ്. മുതിർന്ന വ്യക്തികൾക്കാണ് സാധാരണയായി ആ ആദരവ് കൊടുക്കാറുള്ളത്. പക്ഷേ ഞാൻ അത്രയും സീനിയറായിട്ടുള്ള ഒരാളായിട്ട് എനിക്ക് തോന്നിയിട്ടില്ല,’ താരം തമാശരൂപേണ വ്യക്തമാക്കി.
ഓ.എം.Photo. Screen Grab/Youtube.com
‘ഈ സിനിമ എനിക്ക് വളരെ സ്പെഷ്യലാണ് അതുകൊണ്ട് എനിക്കിത് നിരസിക്കാൻ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ സിനിമ വരുമ്പോൾ എനിക്കൊട്ടും തന്നെ സുഖമുണ്ടായിരുന്നില്ല. വെയിറ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഞാൻ വന്നിട്ട് ഷൂട്ട് തുടങ്ങാമെന്നാണ് ധനുഷ് പറഞ്ഞത്. അതെനിക്ക് പ്രഷർ തന്നെങ്കിലും ഇപ്പോൾ എനിക്ക് ഈ സിനിമ ഏറെ സ്പെഷ്യലാണ്, ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് ഞാൻ വിചാരിക്കുന്നു,’ നടൻ പറഞ്ഞു.
തന്റെ കോ- സ്റ്റാറായിട്ടുള്ള രേണു ദേശായി എന്ന നടിയെ പറ്റിയും അദ്ദേഹം സംസാരിച്ചു. തങ്ങൾ രണ്ടു പേരും സെറ്റിൽ തമിഴ് സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും,എന്നാൽ താൻ തമിഴിൽ ഇരുപതോളം സിനിമകൾ ചെയ്തതിനാൽ തനിക്ക് മാനേജ് ചെയ്യാൻ പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനുഷ് ഫ്ലുവന്റായി ആളുകളുമായി തമിഴ് സംസാരിക്കുമെന്നും നടി സായി പല്ലവിക്ക് അൺ പ്രെഡിക്റ്റബിൾ എൻജിയാണെന്നും മമ്മൂട്ടി പറഞ്ഞു. അതുകൊണ്ട് തന്നെ സായി പല്ലവിയുടെയും ധനുഷിന്റേയും എനർജി തന്നിലേക്ക് കുറച്ചൊക്കെ ട്രാൻസ്മിറ്റ് ചെയ്തിരുന്നുവെന്നും അത് തനിക്ക് അൽപ്പം ഉന്മേഷം തന്നുവെന്നും താരം തമാശരൂപേണ പറഞ്ഞു.
രാജ്‌കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്ക് പുറമെ ധനുഷ്, സായി പല്ലവി, ശ്രീലീല, ഇന്ദ്രൻസ്, രേണു ദേശായി, നസറുദ്ദീൻ ഷാ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ സിയ കാർത്തികേയൻ എന്ന പ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നവംബർ 20നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Mammootty talks about the film ‘O.M.’