| Sunday, 15th November 2026, 9:19 pm

രണ്ട് ഗുണ്ടകളുടെ പേര് വിളിച്ച് അവരെ അടിക്കെടാ എന്ന് മാത്രമേ എനിക്ക് പറയാന്‍ ഉണ്ടായിരുന്നുള്ളൂ, ഇതെല്ലാം ഒരു റോളാണോ: മമ്മൂട്ടി

അശ്വിന്‍ രാജേന്ദ്രന്‍

എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. എഴുപത്തിയഞ്ചാം വയസിലും നല്ല ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുന്നില്‍ നിന്നും നയിക്കുന്ന താരം തന്റെ നാലാമത്തെ നാഷണല്‍ അവാര്‍ഡായിരുന്നു ഭ്രമയുഗത്തിലൂടെ സ്വന്തമാക്കിയത്. ഭ്രമയുഗത്തിനൊപ്പം കാതല്‍ ദി കോര്‍, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, ഉണ്ട തുടങ്ങി നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെയ്തിരിക്കുന്നത്.

ഓ.എo. Photo: X.com

എന്നാല്‍ മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത് ഒരു കംപ്ലീറ്റ് മാസ് ആക്ഷന്‍ മസാല ചിത്രത്തിനായാണ്. നിതീഷ് സഹദേവിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മേളയ്ക്കൊപ്പം ഏവരും കാത്തിരിക്കുന്നത് തമിഴ് ചിത്രം ഓ.എമ്മിനായാണ്. ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്ന രാജ്കുമാര്‍ പെരിയസ്വാമിയുടെ ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്.

നവംബര്‍ 20ന് റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ സിയ കാര്‍ത്തികേയന്‍ എന്ന അധോലോക നായകനായാണ് മമ്മൂട്ടി വേഷമിടുന്നത്. സായ് അഭ്യങ്കാറിന്റെ മ്യൂസിക്കില്‍ മമ്മൂട്ടിയെത്തുന്ന ടീസറിന് വലിയ സ്വീകാര്യതയായിരുന്നു കേരളത്തില്‍ നിന്നും ലഭിച്ചത്. അടുത്തിടെ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇവന്റിനിടയില്‍ ഓ.എമ്മിലെ തന്റെ കഥാപാത്രത്തെ കുറിച്ച് തമാശയോടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഓ.എo. Photo: X.com

‘രാവിലെ മുതല്‍ ഗണേശാ, താണ്ടിയപ്പാ എന്ന് വിളിക്കുന്നതാണ് എന്റെ ജോലി. എല്ലാ സീനിലും ഗണേശാ താണ്ടിയപ്പാ എന്ന് വിളിച്ച് കൊണ്ടിരിക്കണം. വേറെ ഡയലോഗൊന്നും ഇല്ല. അതല്ലാതെ തിരു ഇവിടെ വാ, തിരു അവിടെ പോ, അവരെ അടിച്ചിട്ട് വാ എന്നെല്ലാം പറയും. അല്ലാതെ വേറെ ഒന്നും പറയാനില്ല. ഇതെല്ലാം ഒരു റോളാണോ? ഒരു ക്യാരക്ടറാണോ?. കഴിഞ്ഞ ആറ് മാസമായി ഇതാണ് ഞാന്‍ ചെയ്ത് കൊണ്ടിരുന്നത്. ഇതെല്ലാം ഞാന്‍ തമാശയായിട്ട് പറഞ്ഞതാണ്. പക്ഷേ ചിത്രം സീരിയസാണ്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty talks about his role in O.M movie directed by Rajkum

ar periyaswamy

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more